മനാമ: ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി തേവലക്കര സ്വദേശി അബ്ദുൽ റഹിം അലിയാർ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചത്. അമ്പതു  വയസായിരുന്നു.

മനാമ ഓറിയന്റൽ പാലസ് ഹോട്ടലിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റഹിം. ഇന്നലെ രാവിലെ ജോലി ചെയ്യുന്നതിനിടെ നെഞ്ചുവേദന മൂലം കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലത്തെിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.