- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിന്റെ മരണത്തോടനുബന്ധിച്ച് നാട്ടിൽ പോയ ശേഷം ജിദ്ദലേയ്ക്ക് മടങ്ങാൻ കഴിയാതിരുന്ന മലയാളി ഹൃദയാഘാതം മൂലം നാട്ടിൽ മരണപ്പെട്ടു
ജിദ്ദ: ഇരുപത്തിഎഴു വർഷമായി പ്രവാസിയായി കഴിയുന്ന അദ്ദേഹം ജിദ്ദയിൽ ഒരു കോൾഡ് സ്റ്റോറേജ് സ്ഥാപനത്തിന്റെ മാനേജരായി ജോലി നോക്കുകയായിരുന്ന മലയാളി നാട്ടിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പത്തനംതിട്ട വലിയകാലയിൽ വി കെ ബേബി - മറിയാമ്മ ദമ്പതികളുടെ മകൻവിൽസൺ വലിയകാല (50) ആണ് മരിച്ചത്. പിതാവിന്റെ മരണത്തോടനുബന്ധിച്ച് നാട്ടിൽ പോയ വിൽസൺ, കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടത് കാരണമാണ് ജിദ്ദയിൽ തിരികെ എത്താൻ കഴിയാതെയിരുന്നത്.
ഭാര്യ: അനിത വിൽസൺ, മക്കൾ: മേഘ, നേഹ.
ഒ ഐ സി സി ജിദ്ദ - പത്തനംതിട്ട ജില്ലാ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും ജീവകാരുണ്ണ്യ രംഗത്ത് നിറസാന്നിദ്ധ്യവും ആയിരുന്നു. ജിദ്ദ പത്തനംതിട്ട ഒ ഐ സി സി യ്ക്കും, പ്രവാസ ലോകത്തും നാട്ടിലും അശരണർക്കു അത്താണിയായും നിരവധി ജീവകാരുണ്ണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് റെജി എന്ന പേരിൽ അറിയപ്പെടുന്ന വിൽസൺ. കോവിഡ് കാലത്ത് പോലും നിരവധി പേർക്ക് ഭക്ഷണകിറ്റു നൽകുകയും അഞ്ചു പ്രവാസികൾക്ക് നാട്ടിലേയ്ക്ക് വിമാന ടിക്കറ്റ് നൽകുകയും ചെതിരുന്നു.
വിൽസന്റെ വിയോഗം പ്രവാസ ലോകത്തും അതേ പോലെ നാട്ടിലുള്ള അശരണീയർക്കും ഒരു തീരാനഷ്ടമാണ്. ജിദ്ദ ഒഐസിസി പ്രസിഡന്റ് കെ ടി എ മുനീറും ജില്ലാ പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട യും വിൽസൺ വലിയകാലയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
സംസ്‌കാര ശ്രുശൂഷ ബുധനാഴ്ച തുമ്പമൺ ഏറം (മാത്തൂർ ) സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും.