ലയാളി സമൂഹത്തെ തേടി വീണ്ടും ഒരു മരണ വാർത്ത എത്തിയിരിക്കുന്നു. കൊല്ലം സ്വദേശിയായും സൗദിയിൽ ട്രെയിലർ ഡ്രൈവറുമായ കൊല്ലം ഓയൂർ ഓടനാവട്ടം ആറ്റുവാരത്തു ജൂബിഭവനിൽ ജോൺസൺ ആണ് മരിച്ചത്. പരേതന് 51 വയസായിരുന്നു പ്രായം.

സൗദിയിൽനിന്നു സാധനങ്ങളുമായി ഖത്തറിലെത്തി മടങ്ങവെ ഖത്തറിന്റെ എംബസി ചെക്ക് പോയിന്റിൽ അനുവാദം വാങ്ങാൻ വാഹനത്തിൽ വിശ്രമിക്കുന്നതിനിടെയാണ് ജോൺസണെ തേടി മരണമെത്തിയത്.

സൗദിയിൽ ട്രെയിലർ ഡ്രൈവറാണ് ജോൺസൺ. മൂന്നരമാസം മുൻപ് അവധിക്കു നാട്ടിലെത്തിയിരുന്നു. ഭാര്യ: വൽസമ്മ. മകൾ: ജൂബി ജോൺസൺ. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.