ദുബായ്: സന്ദർശക വിസയിൽ ദുബായിലെത്തിയ മലയാളി യുവാവ് കടലിൽ മുങ്ങിമരിച്ചു. രണ്ടാഴ്ച മുമ്പാണ് ദുബായിലെത്തിയ കൊല്ലം ആയത്തിൽ ചാണിക്കൽ തമീം അബ്ദുൽറഹ്മാൻ (28) ആണ് ജുമൈറ ഓപ്പൺ ബീച്ചിൽ മുങ്ങിമരിച്ചത്. കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ടാണ് തമീം മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത നിസാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മുമ്പ് സൗദിയിൽ ജോലി ചെയ്തിരുന്ന തമീമിനം സുഹൃത്ത് ഹാരിസാണ് സന്ദർശക വിസയിൽ ദുബായിലെത്തിച്ചത്.  മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. അബ്ദുറഹ്മാൻ- റംലത്ത് ദമ്പതികളുടെ ഒമ്പതു മക്കളിൽ ഏറ്റവും ഇളയതാണ് തമീം. അവിവാഹിതനാണ്. സഹോദരങ്ങൾ: ജുബൈർ, ജാബിർ, നൗഫൽ, ജാരിത്, അസ്ലം, അമീറ, നാജിത്, ബരീറ.