- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു; കാക്കനാട് സ്വദേശി മരിച്ചത് നീന്തലിന് അനുമതി ഇല്ലാത്ത മേഖലയിൽ ഇറങ്ങിയതു മൂലം
സിഡ്‌നി: ന്യൂ സൗത്ത് വേൽസിലെ കോഫ്‌സ് ഹാർബറിൽ പാർക്ക് ബീച്ചിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. എറണാകുളം കാക്കനാട് സ്വദേശി തരുൺ ഗോകുൽ (30) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബംഗ്ലാദേശ് സ്വദേശിയായ യുവാവും മുങ്ങി മരിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.40 ആണ് സംഭവം നടക്കുന്നത്. കോഫ്‌സ് ക്രീക്കിനും നോർത്ത് വോളിനും മധ്യേയുള്ള പാർക്ക് ബീച്ചിലാണ് ഇവർ നീന്താനിറങ്ങിയത്. അതേസമയം നീന്തലിന് അനുമതിയില്ലാത്ത മേഖലയിലേക്കാണ് ഇവർ നീന്തുന്നതിനായി പോയത്. പെട്ടെന്നു വന്ന തിര ഇരുവരേയും വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാഞ്ഞതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശിയുടെ പെൺസുഹൃത്താണ് രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. തരുൺ ഗോകുൽ ന്യൂസൗത്ത് വേൽസിലെ അർമിഡെയിൽ ഹോസ്പിറ്റലിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജരായി ജോലിനോക്കുകയായിരുന്നു. ഭാര്യ നീതു. ഇവരുടെ വിവാഹം ഡിസംബർ 20നായിരുന്നു. ഭാര്യയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാനിരിക്കെയാണ് തരുണിനെ മരണം തട്ടി
സിഡ്‌നി: ന്യൂ സൗത്ത് വേൽസിലെ കോഫ്‌സ് ഹാർബറിൽ പാർക്ക് ബീച്ചിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. എറണാകുളം കാക്കനാട് സ്വദേശി തരുൺ ഗോകുൽ (30) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബംഗ്ലാദേശ് സ്വദേശിയായ യുവാവും മുങ്ങി മരിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.40 ആണ് സംഭവം നടക്കുന്നത്. കോഫ്‌സ് ക്രീക്കിനും നോർത്ത് വോളിനും മധ്യേയുള്ള പാർക്ക് ബീച്ചിലാണ് ഇവർ നീന്താനിറങ്ങിയത്. അതേസമയം നീന്തലിന് അനുമതിയില്ലാത്ത മേഖലയിലേക്കാണ് ഇവർ നീന്തുന്നതിനായി പോയത്. പെട്ടെന്നു വന്ന തിര ഇരുവരേയും വലിച്ചുകൊണ്ടുപോകുകയായിരുന്നു. ഏറെ നേരമായിട്ടും ഇവരെ കാണാഞ്ഞതിനെ തുടർന്ന് ബംഗ്ലാദേശ് സ്വദേശിയുടെ പെൺസുഹൃത്താണ് രക്ഷാപ്രവർത്തകരെ വിവരം അറിയിച്ചത്.
തുടർന്ന് നടത്തിയ തെരച്ചിലിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. തരുൺ ഗോകുൽ ന്യൂസൗത്ത് വേൽസിലെ അർമിഡെയിൽ ഹോസ്പിറ്റലിൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജരായി ജോലിനോക്കുകയായിരുന്നു. ഭാര്യ നീതു. ഇവരുടെ വിവാഹം ഡിസംബർ 20നായിരുന്നു. ഭാര്യയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരാനിരിക്കെയാണ് തരുണിനെ മരണം തട്ടിയെടുക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.