സൂറിച്ച: കുളിക്കാനിറങ്ങിയ മലയാളി സൂറിച്ച് തടാകത്തിൽ മുങ്ങിമരിച്ചു. ഇരിങ്ങാലക്കുട തുമ്പൂർ പട്ടത്തുപറമ്പിൽ ജയിംസ് (54) ആണ് എഗ്ഗോർ തടാകത്തിൽ മുങ്ങിമരിച്ചത്. പതിവു പോലെ ശനിയാഴ്ച കുളിക്കാനിറങ്ങിയതായിരുന്നു ജയിംസ്. എന്നാൽ തടാകത്തിൽ മുങ്ങിത്താണ ജയിംസിനെ രക്ഷിക്കാനായില്ല.

ഞായറാഴ്ച രാത്രി വരെ തെരഞ്ഞെങ്കിലും ജയിംസിന്റെ മൃതദേഹം കണ്ടെത്താനായിട്ടില്ല. അടുത്ത കാലത്ത് മലയാളികൾ സൂറിച്ചിൽ തടാകത്തിൽ മുങ്ങിത്താണ് മരിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ റോഷ് രാജീവ് ജേക്കബ്, കാക്കനാട് രാജഗിരി കോളേജിൽ വിദ്യാർത്ഥിയായിരുന്ന ബോണി സെബാസ്റ്റ്യൻ എന്നിവർക്കാണ് സൂറിച്ച് തടാകത്തിൽ ജീവൻ പൊലിഞ്ഞത്.

ചാലക്കുടി സ്വദേശിനി ഡെയ്‌സിയാണ് ഭാര്യ. മക്കൾ ഷിബിൻ, ഷാന. സഹോദരങ്ങൾ ബിജു പട്ടത്തുപറമ്പിൽ, ഡെയ്‌സിനി ചേന്നാംപറമ്പിൽ.