- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാധ്യമപ്രവർത്തക റാണ അയൂബിന് അശ്ലീല സന്ദേശങ്ങൾ അയച്ച മലയാളി യുവാവിന്റെ ഗൾഫിലെ പണിപോയി; 'കൊടിച്ചി പട്ടീ കാലകത്തിവെയ്ക്കൂ' എന്ന് ഹരിപ്പാട് സ്വദേശി ബിൻസിലാലിന്റെ സന്ദേശം; അശ്ലീല സന്ദേശങ്ങൾ മാധ്യമപ്രവർത്തക ട്വിറ്ററിൽ ഇട്ട് 24 മണിക്കൂറിനകം യുവാവിനെ പിരിച്ചുവിട്ടു വീസ റദ്ദാക്കി; യുഎഇയിലെ സ്ത്രീ സുരക്ഷ നേരിട്ടു ബോധ്യപ്പെട്ടെന്ന് റാണ
ദുബായി: പ്രമുഖ പത്രപ്രവർത്തക റാണ അയ്യൂബിനെതിരെ സാമൂഹിക സോഷ്യൽ മീഡിയയിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യു.എ.ഇ കമ്പനി പുറത്താക്കി. ഗൾഫിലെ പ്രമുഖ സ്ഥാപനമായ ആൽഫാ പെയിന്റ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹരിപ്പാട് സ്വദേശി ബിൻസിലാൽ ബാലചന്ദ്രൻ എന്ന യുവാവിനാണ് പണി പോയത്. ഇസ്ലാമിനെതിരായും ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇയാളുടെ സന്ദേശങ്ങളിൽ ചിലത് ഏപ്രിൽ ആറിന് റാണ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഡൽഹിയിൽ പ്രവർത്തിക്കുന്ന റാണ അയൂബ് മുമ്പ് തെഹൽക്കയിലാണു ജോലി ചെയ്തിരുന്നത്. ഇപ്പോൾ സ്വതന്ത്ര കോളമിസ്റ്റാണ്. ബിൻസിലാൽ അയച്ച സന്ദേശങ്ങൾ റാണ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് ബിൻസിലാൽ റാണയോടു പറഞ്ഞത്. കൊടിച്ചപ്പട്ടീ കാലകത്തിവെയ്ക്കൂ എന്നുവരെ ഇയാൾ പറയുന്നുണ്ട്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ റാണ പുറത്തുവിടുകയായിരുന്നു. മാലിന്യത്തിന്റെ സാമ്പിളാണിതെന്ന് കാണിച്ച് റാണ പുറത്തുവിട്ട ട്വീറ്റിന്റെ ക
ദുബായി: പ്രമുഖ പത്രപ്രവർത്തക റാണ അയ്യൂബിനെതിരെ സാമൂഹിക സോഷ്യൽ മീഡിയയിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളയച്ച മലയാളി ജീവനക്കാരനെ യു.എ.ഇ കമ്പനി പുറത്താക്കി. ഗൾഫിലെ പ്രമുഖ സ്ഥാപനമായ ആൽഫാ പെയിന്റ് കമ്പനിയുടെ ഉപഭോക്തൃ സേവന വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഹരിപ്പാട് സ്വദേശി ബിൻസിലാൽ ബാലചന്ദ്രൻ എന്ന യുവാവിനാണ് പണി പോയത്. ഇസ്ലാമിനെതിരായും ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ഇട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇയാളുടെ സന്ദേശങ്ങളിൽ ചിലത് ഏപ്രിൽ ആറിന് റാണ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു.
ഡൽഹിയിൽ പ്രവർത്തിക്കുന്ന റാണ അയൂബ് മുമ്പ് തെഹൽക്കയിലാണു ജോലി ചെയ്തിരുന്നത്. ഇപ്പോൾ സ്വതന്ത്ര കോളമിസ്റ്റാണ്. ബിൻസിലാൽ അയച്ച സന്ദേശങ്ങൾ റാണ ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കേട്ടാൽ അറയ്ക്കുന്ന വാക്കുകളാണ് ബിൻസിലാൽ റാണയോടു പറഞ്ഞത്. കൊടിച്ചപ്പട്ടീ കാലകത്തിവെയ്ക്കൂ എന്നുവരെ ഇയാൾ പറയുന്നുണ്ട്. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ റാണ പുറത്തുവിടുകയായിരുന്നു.
മാലിന്യത്തിന്റെ സാമ്പിളാണിതെന്ന് കാണിച്ച് റാണ പുറത്തുവിട്ട ട്വീറ്റിന്റെ കോപ്പി സഹിതം പിറ്റേന്ന് കമ്പനി മാനേജ്‌മെന്റിനു മുന്നിൽ പരാതിയായി എത്തുകയായിരുന്നു. തുടർന്ന് സ്ഥാപനം ഇക്കാര്യം പരിശോധിക്കുകയും ആരോപിതനെ വിളിച്ചുവരുത്തി കാര്യങ്ങൾ തിരക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിക്കവെ റാണക്കെതിരായ സന്ദേശങ്ങൾക്കു പുറമെ ഇസ്ലാമിനെ അവഹേളിക്കുന്ന നിരവധി പോസ്റ്റുകളുമുണ്ടായിരുന്നു.
പരാതി ലഭിച്ച് പരിശോധിച്ച് ശരിയെന്നു കണ്ട സാഹചര്യത്തിൽ 24 മണിക്കൂറിനകം ഇയാൾക്ക് പുറത്താക്കൽ നോട്ടീസ് നൽകിയെന്നും വിസ റദ്ദാക്കിയതായും കമ്പനിയുടെ എച്ച്.ആർ വിഭാഗം അറിയിച്ചു. ഇയാൾക്ക് യു.എ.ഇ നിയമപ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങളും നാട്ടിലേക്കുള്ള ടിക്കറ്റും കമ്പനി നൽകും.
യു.എ.ഇയിൽ സ്ത്രീകൾക്ക് മികച്ച സുരക്ഷയുണ്ടെന്ന് പലപ്പോഴും കേട്ടിട്ടുണ്ടെന്നും ഇപ്പോൾ വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്നും അഭിപ്രായപ്പെട്ട റാണ അടിയന്തിര നടപടി സ്വീകരിച്ച കമ്പനിക്കും യു.എ.ഇ സർക്കാറിനും അഭിനന്ദനങ്ങളറിയിച്ചു.
ബിൻസിലാലിനെതിരേ ഇന്ത്യയിൽ കേസ് കൊടുക്കുമെന്നും റാണാ അയൂബ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പല പരിപാടികളിലും റാണ പങ്കെടുത്തിട്ടുണ്ട്. 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് റാണ എഴുതിയ ഗുജറാത്ത് ഫയൽസ് എന്ന പുസ്തകം വിവാദമായിരുന്നു.