- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
എലിയാസുകുട്ടി പത്രോസ് മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷൻ പ്രസിഡന്റ്
ഡാലസ്: ഡാലസിൽ കഴിഞ്ഞ പതിനെട്ട് വർഷമായി വളരെ ശകതമായി പ്രവർത്തിച്ചു വരുന്ന മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷന്റെ 2015-ലെ പുതിയ സാരഥികൾ സ്ഥാനമേറ്റു. ഇരുന്നൂറിൽ പരം മെമ്പർഷിപ് വരുന്ന എൻജിനീയേഴ്‌സ് അസ്സോസിയേഷൻ ഒട്ടനവധി പബ്ലിക് സർവീസ് എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. എലിയാസുകുട്ടി പത്രോസ് ആണ് ഈ വർഷത്തെ പ്രസിഡന്റ്. ഡാലസിൽ സാമുഹ്യ പ്രവർ
ഡാലസ്: ഡാലസിൽ കഴിഞ്ഞ പതിനെട്ട് വർഷമായി വളരെ ശകതമായി പ്രവർത്തിച്ചു വരുന്ന മലയാളി എൻജിനീയേഴ്‌സ് അസ്സോസിയേഷന്റെ 2015-ലെ പുതിയ സാരഥികൾ സ്ഥാനമേറ്റു. ഇരുന്നൂറിൽ പരം മെമ്പർഷിപ് വരുന്ന എൻജിനീയേഴ്‌സ് അസ്സോസിയേഷൻ ഒട്ടനവധി പബ്ലിക് സർവീസ് എല്ലാ വർഷവും സംഘടിപ്പിക്കാറുണ്ട്. എലിയാസുകുട്ടി പത്രോസ് ആണ് ഈ വർഷത്തെ പ്രസിഡന്റ്.
ഡാലസിൽ സാമുഹ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽകുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റിജിയൻ പ്രസിഡന്റുകൂടിയാണ് ഏലിയാസ് പത്രോസ്. അസ്സോസിയേഷന്റെ മറ്റു ഭാരവാഹികൾ: ഷമിൻ മന്നത്തുകാരൻ (സെക്രട്ടറി), രാജേഷ് രവിന്ദ്രൻ (കമ്യൂണിക്കേഷൻസ് ഡയറക്ടർ), സത്യജിത്ത് നായർ (പ്രസിഡന്റ് ഇലക്റ്റ്), അഞ്ജന നായർ (ട്രഷറർ), രമ്യ ഉണ്ണിത്താൻ (ബോർഡ് ഓഫ് ഡയറക്ടർ), ഡോക്ടർ വികാസ് നെടുംപിള്ളിൽ (ബോർഡ് ഓഫ് ഡയറക്ടർ).
ഫെബ്രുവരി 28നു ഡാലസ്സിൽ നടന്ന അത്താഴ വിരുന്നിൽ വച്ചാണ് പുതിയ ഭാരാവഹികൾ സ്ഥാനമേറ്റത്. നോമിനഷൻസ് കമ്മിറ്റി ചെയർ രശ്മി വികാസ് പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. പ്രസിഡന്റ് ജോസഫ് കട്ടമ്പിള്ളി അസ്സോസിയേഷന്റെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു കൊണ്ട് പുതിയ സാരഥികൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.



