ദുബയ്: മലയാളി കുടുംബം സഞ്ചരിച്ച കാറിന് പിന്നിൽ ട്രക്കിടിച്ച് ഗർഭിണിയായ മലയാളി യുവതി മരിച്ചു. ഇന്നു വെളുപ്പിന് ദുബയിലാണ് മലയാളി സമൂഹത്തെ നടുക്കിയ അപകടം നടന്നത്.

അപകടത്തിൽ പരുക്കേറ്റ ഭർത്താവും ഏക മകളും റാഷിദ് ആശുപത്രിയിൽ ചികിൽസയിലാണ്. കോഴിക്കോട് വെങ്ങലം സ്വദേശി റിജാദിന്റെ ഭാര്യ ഷാനിബ (26) ആണ് മരിച്ചത്. റിജാദും ഏക മകൾ ഷൈസ ഐറീനും (2) പരിക്കുകളോടെ റാഷിദ് ആശുപത്രിയിൽ ചികിൽസയിലാണ്.

മകളുടെ നില ഗുരുതരമാണ്. എമിറേറ്റ്‌സ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിന് പിറകിൽ ട്രക്കിടിച്ചാണ് അപകടം സംഭവിച്ചത്.