- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി; ദുബായിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടരവയസുകാരി മരിച്ചു; ദുരന്തവാർത്ത കേട്ട ഞെട്ടലിൽ മലയാളി സമൂഹം
ഇന്നലെ രാവിലെയാണ് ദുബായിലെ മലയാളി സമൂഹത്തെ കാത്ത് ആ ദുരന്ത വാർത്ത എത്തിയത്. ദുബായിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഗർഭിണിയായ യുവതി മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. ഇപ്പോൾ അമ്മയ്ക്ക് പിന്നാലെ പരുക്കേറ്റ് ചികിത്സയിലായികരുന്ന രണ്ടരവയസുകാരിയായ മകളും മരിച്ച വാർത്തയും എത്തിയിരിക്കുകയാണ്. ക
ഇന്നലെ രാവിലെയാണ് ദുബായിലെ മലയാളി സമൂഹത്തെ കാത്ത് ആ ദുരന്ത വാർത്ത എത്തിയത്. ദുബായിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഗർഭിണിയായ യുവതി മരിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്. ഇപ്പോൾ അമ്മയ്ക്ക് പിന്നാലെ പരുക്കേറ്റ് ചികിത്സയിലായികരുന്ന രണ്ടരവയസുകാരിയായ മകളും മരിച്ച വാർത്തയും എത്തിയിരിക്കുകയാണ്.
കോഴിക്കോട് സ്വദേശിനിയായ യുവതിയും മകളുമാണ് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചത്. ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബൈ എമിറേറ്റ്‌സ് റോഡിലുണ്ടായ അപകടത്തിൽ കൊയിലാണ്ടി മുത്താമ്പി ഒറ്റക്കണ്ടം വായക്കടത്തിൽ മീത്തൽ പരേതനായ പോക്കറിന്റെ മകൾ ഷാനിബ റിജാദ്, മൂന്ന് വയസ്സുള്ള മകൾ ശൈശ ഐറിൻ എന്നിവരാണ് മരിച്ചത്. . ഭർത്താവ് കോഴിക്കോട് കാട്ടിൽപ്പീടിക കോളിയോട്ട് നാരങ്ങോളി റിജാദ്, പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രി 12 മണിയോടെ ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു കാറിടിക്കുകയായിരുന്നു. പിൻ സീറ്റിലിരിക്കുകയായിരുന്നു ഷാനിബയും മകളും. ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിലത്തെിച്ച ഷാനിബ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് മരിച്ചത്. അഞ്ചു മാസം ഗർഭിണിയായിരുന്നു. ഷാനിബയുടെ സഹോദരി ശബ്‌നയുടെ ഷാർജയിലെ വീട്ടിൽ പോയി ദുബൈ അവീറിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു റിജാദും കുടുംബവും.
ഷാനിബയുടെ മൃതദേഹം ഞായറാഴ്ച വൈകിട്ട് ദുബൈ അൽഖൂസ് ശ്മശാനത്തിൽ ഖബറടക്കി. ഷാനിബയുടെ ഉമ്മ ഹമീദയും സഹോദരങ്ങളായ സബിന, മുഹമ്മദലി എന്നിവർ ദുബൈയിൽ തന്നെയാണ്. മറ്റൊരു സഹോദരി നാട്ടിലാണ്.