മെൽബൺ: മെൽബണിലെ ഏറ്റവും വലിയ സംഘടനയായ മെൽബൺ മലയാളി ഫെഡറേഷൻ - ചില്ലി ഇന്ത്യാ ഒരുക്കുന്ന ആറാമത് ഓണാഘോഷങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.  29ന് രാവിലെ മുതൽ വൈകീട്ട് വരെ സംവിധാനം ക്രമീകരിച്ചിട്ടുള്ള ആഘോഷങ്ങൾക്ക് പ്രമുഖ നടൻ ഇന്ദ്രജിത്ത് സുകുമാരൻ എത്തുന്നു എന്നതും  പ്രത്യേകതയാണ്.

ഇതുവരെ ആയിരത്തോളം ടിക്കറ്റുകൾ വിറ്റുകഴിഞ്ഞതായി സംഘാടകർ അറിയിച്ചു. പതിവിന് വിപരീതമായി ഓൺലൈൻ ബുക്കിംഗിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. wwwt.rybooking.com/142520  എന്ന വെബ്‌സൈറ്റിൽ ടിക്കറ്റുകൾ ബുക്കുചെയ്യാവുന്നതാണ്.

വിവിധതരം കലാപരിപാടികൾ 3.00 മുതൽ വേദിയിൽ അരങ്ങേറും. രാവിലെ 10 ന് വടംവലി മത്സരവും പഞ്ചഗുസ്തി മത്സരവും ടൗൺഹാളിൽ അരങ്ങേറും. രാവിലെ തന്നെ കുട്ടികൾക്കായുള്ള ഗ്രൂപ്പ് തിരിച്ചുള്ള കളറിങ് മത്സരവും ഡ്രോയിങ് മത്സരവും നടക്കും. വടംവലി മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായ 1001 ഡോളറും പഴക്കുലയും ട്രോഫിയും രണ്ടാം സമ്മാനക്കാർക്ക് 501 ഡോളറും ട്രോഫിയും സമ്മാനമായി നൽകും. ഉച്ചയ്ക്ക് 12 മുതൽ കേരളത്തനിമയുടെ കലവറയിൽ ഒരുക്കിയ ഓണസദ്യ വിളമ്പും. 3 മണി മുതൽ ആരംഭിക്കുന്ന കലാപരിപാടികളിൽ വിവിധ സംസ്ഥാനങ്ങളുടെ കലാപരിപാടികൾ, തിരുവാതിര, ബോളിവുഡ് ഡാൻസുകൾ, എന്നിവ അരങ്ങേറും. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ അനുസ്‌കമരണവും ചടങ്ങിൽ ഉണ്ടാകും.

ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന ഒരാൾക്ക് എയർ ഇന്ത്യ സ്‌പോൺസർ ചെയ്യുന്ന നാട്ടിലേയ്ക്കുള്ള സൗജന്യ ടിക്കറ്റ് കിട്ടുവാനുള്ള അവസരം ലഭിക്കുന്നതാണ്. മൂന്നാം ഓണദിവസമായ 29ന് ചടങ്ങുകൾ നടക്കുന്നതിനാൽ ധാരാളം ആളുകൾ ഓണസദ്യകഴിക്കുന്നതിനും പ്രോഗ്രാം ആസ്വദിക്കുന്നതിനും ടിക്കറ്റ് എടുത്തതായി പ്രസിഡന്റ് അജി പുനലൂരും രക്ഷാധികാരി ഡോ. ഷാജി വർഗ്ഗീസും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 040 186 5790/ 0401426932