ദോഹ: അൽ വക്രയിലെ ലേബർ ക്യാമ്പിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിയും നാല്പത്തിനാലുകാരനുമായ ഏബ്രഹാം ജോസഫിനെ (ഷാജി)യാണ് ലേബർ ക്യാമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

നജ്മയിലും അൽ വക്രയിലും മൂന്നു റെഡ്‌മെയ്ഡ് ഷോപ്പുകൾ നടത്തിവരികയായിരുന്നു ഏബ്രഹാം ജോസഫ്. ഇയാളുടെ തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 20തിലേറെ വർഷമായി ഏബ്രഹാം ദോഹയിൽ താമസിച്ചുവരികയായിരുന്നു. അവധിയായതിനാൽ ഏബ്രഹാമിന്റെ ഭാര്യയും രണ്ടുകുട്ടികളിലും നാട്ടിൽ പോയിരിക്കുകയാണ്. ഏബ്രഹാമിന്റെ മക്കൾ എംഇഎസ് ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ചെയ്തുവരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ ജൂബി.