മസ്‌ക്കറ്റ്: മലയാളി സൂപ്പർവൈസർ നിസ്വയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ മേഖലയിൽ നിന്നുള്ള ഹരീഷ് സുങ്കടഖാട്ടെ എന്ന യുവാവിനെയാണ് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ചു കാണപ്പെട്ടത്. അൽ നാബ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു ഹരീഷ്.

ഹരീഷ് ജോലിക്ക് വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ച് ചെന്ന കമ്പനി അധികൃതരാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഡ്യുപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് ഇയാളെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. പിന്നീട് പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ കുറേ ദിവസമായി ഹരീഷ് ആകെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്ത് വെളിപ്പെടുത്തി.

ഒമാൻ എയറിന് വേണ്ടി അൽ നബ കമ്പനി വഴി ലോണ്ടറി സർവീസ് സൂപ്പർ വൈസറായി പ്രവർത്തിച്ച് വരികയായിരുന്നു.