- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു; കുവൈറ്റിൽ മരിച്ചത് പത്തനംതിട്ട സ്വദേശികളായ മലയാളി ദമ്പതികളുടെ മകൾ
കുവൈത്ത് സിറ്റി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി അയന്തിയിൽ ജോൺ മാത്യുവിന്റെ മകളായ റിയ എൽസ മാത്യു ആണ് മരിച്ചത്. റിയയുടെ മരണ വാർത്ത വിശ്വസിക്കാനാകാതെ കഴിയുകയാണ് കുവൈറ്റിലെ മലയാളി സമൂഹം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പതിനൊന്ന് വയസുകാരിയാ
കുവൈത്ത് സിറ്റി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി അയന്തിയിൽ ജോൺ മാത്യുവിന്റെ മകളായ റിയ എൽസ മാത്യു ആണ് മരിച്ചത്. റിയയുടെ മരണ വാർത്ത വിശ്വസിക്കാനാകാതെ കഴിയുകയാണ് കുവൈറ്റിലെ മലയാളി സമൂഹം
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പതിനൊന്ന് വയസുകാരിയായ റിയ. റിയയെ കഴിഞ്ഞ ദിവസമാണ് പനി ബാധിച്ചതിനെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കവെ ഇന്ന് രാവിലെയാണ് റിയയെ തേടി മരണമെത്തുകയായിരുന്നു.
റിനി മാത്യുവാണ് റിയയുടെ മാതാവ്,ജെറിൻ, ജെബിൻ എന്നിവർ സഹോദരങ്ങളാണ്.മൃതദേഹം നാളെ നാട്ടിലേക് കൊണ്ടുപോകാനുള്ള ക്രമീകാരണങ്ങൾ നടന്നു വരുകയാണ്.
Next Story