മനാമ: ചിക്കൻ പോക്‌സ് പിടിപെട്ടതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി വിദ്യാർത്ഥിനി ന്യുമോണിയ ബാധിച്ച മരണമടഞ്ഞു. .ചെങ്ങന്നൂർ സ്വദേശി ജോഫി ചെറിയാന്റെയും ഷൈനി ഫിലിപ്പിന്റെയും മൂത്തമകൾ എട്ട് വയസുള്ള അഭിയ ശ്രേയ ജോഫിയാണ് ഇന്നലെ സാൽമാനിയ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇളയ സഹോദരൻ അട്‌നിയർ ജോഫിന് ചിക്കൻ പൊക്‌സ് പിടിപെട്ടിരുന്നു. അസുഖം ഭേതമായപ്പോൾ അട്‌നിയറിന്റ് ഇരട്ട സഹോദരിയായ അഭിയക്കും രോഗം പിടിപെട്ടു. ഇന്നലെ രാവിലെ അഭിയക്ക് പനിയും ഛർദിയും കൂടിയതോടെ രണ്ടു പേരെയും സല്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന് അഭിയയ്ക്ക് ന്യുമോണിയ സ്ഥിതീകരിക്കുകയും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.

വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണമടയുകയുമായിരുന്നു മരണപ്പെട്ട അഭിയ ഇന്ത്യൻ സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ. 16 വർഷമായി ബഹറിനിലുള്ള ജോഫി ഈസ്റ്റൺ സേറാമിക്കിലെ ജീവനക്കാരനാണ്. സൽമാനിയ ആശുപത്രിയിൽ നഴ്‌സായ ഷൈനി ഫിലിപ്പാണ് മാതാവ്. ബഹ്‌റൈൻ സെന്റ്‌റ് മേരീസ് ഇടവകാംഗമാണ് ജോഫി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കാര്യങ്ങൾ ചെയ്തു വരുകയാണ്.സഹോദരൻ അഡ്രിയാലിനെ ഡിസ്ചാർജ് ചെയ്തതിന് ശേഷം മാത്രമേ മൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകു എന്ന് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന സുഹൃത്തുക്കൾ അറിയിച്ചു.