- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു; അപകടം നാട്ടിലേക്ക് മടങ്ങാനിരിക്കെ
കുവൈത്ത് സിറ്റി: മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു. പാല കൊഴുവനാൽ മണിയംങ്കാട്ട് വീട്ടീൽ അനിൽ കുമാർ മാത്യൂവിന്റെയും ജോൺസിയുടെയും ഇളയ മകൾ മരിയ മോൾ അനിൽ കുമാറാ(7)ണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചക്ക് കുവൈത്തിൽ 40ാം നമ്പർ എക്പ്രസ് റോഡിൽ ഇവർ സഞ്ചരിച്ച പജീറോ ജീപ്പാണ് അപകട
കുവൈത്ത് സിറ്റി: മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് ഏഴ് വയസുകാരി മരിച്ചു. പാല കൊഴുവനാൽ മണിയംങ്കാട്ട് വീട്ടീൽ അനിൽ കുമാർ മാത്യൂവിന്റെയും ജോൺസിയുടെയും ഇളയ മകൾ മരിയ മോൾ അനിൽ കുമാറാ(7)ണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പരിക്കേറ്റു.
ഇന്നലെ ഉച്ചക്ക് കുവൈത്തിൽ 40ാം നമ്പർ എക്പ്രസ് റോഡിൽ ഇവർ സഞ്ചരിച്ച പജീറോ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ അനിൽ ജോൻസി എന്നിവരെ മുബാറക് ആശുപത്രിയിലും കുട്ടികളായ മെൽവിൻ മാത്യൂ, മാനുവൽ മാത്യൂ എന്നിവരെ അദാൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലന്നാണ് റിപ്പോർട്ട്.
പള്ളിയിൽ നിന്നു താമസ സ്ഥലത്തേയ്ക്ക് വരുന്ന വഴി അദാൻ പ്രദേശത്തായിരുന്നു അപകടം. അനിൽ കുമാറും കുടുംബവും നാളെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
Next Story