- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയ്‌ക്കൊപ്പം ഹജ്ജ് കർമ്മത്തിനെത്തിയ മലയാളി മിനായിൽ മരിച്ചു; മലപ്പുറം സ്വദേശിയെ മരണം തേടിയെത്തിയത് ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ
ഭാര്യയ്‌ക്കൊപ്പം ഹജ്ജിന് പോയ മലപ്പുറം വേങ്ങര സ്വദേശി മിനായിൽ മരിച്ചു. പറപ്പൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന മൂരിക്കുന്നൻ മൂസ ഹാജി (70) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഏഴരയോടെ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം. കഴിഞ്ഞ നാലിനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെട്ടത്.ഭാര്യ കൊല്ലം തൊടി പാത്തുമ്മുവും കൂടെയുണ്ടായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞ് വീണ മൂസ ഹാജിയെ തൊട്ടടുത്ത മിനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മക്കൾ: മുസ്തഫ, മുഹമ്മദ് റിയാസ്, പരേതനായ ഹാരിസ്, റസിയ, സുഹാറാബി, ഖൈറുന്നിസ, മൈമൂനത്ത്. മരുമക്കൾ: ഉസ്മാൻ, അഷ്‌റഫ്, അബ്ദുനാസർ, അബ്ദുർ റഹിമാൻ.
ഭാര്യയ്‌ക്കൊപ്പം ഹജ്ജിന് പോയ മലപ്പുറം വേങ്ങര സ്വദേശി മിനായിൽ മരിച്ചു. പറപ്പൂർ കനറാ ബാങ്കിന് സമീപം താമസിക്കുന്ന മൂരിക്കുന്നൻ മൂസ ഹാജി (70) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം ഏഴരയോടെ ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
കഴിഞ്ഞ നാലിനാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പുറപ്പെട്ടത്.ഭാര്യ കൊല്ലം തൊടി പാത്തുമ്മുവും കൂടെയുണ്ടായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞ് വീണ മൂസ ഹാജിയെ തൊട്ടടുത്ത മിനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മക്കൾ: മുസ്തഫ, മുഹമ്മദ് റിയാസ്, പരേതനായ ഹാരിസ്, റസിയ, സുഹാറാബി, ഖൈറുന്നിസ, മൈമൂനത്ത്. മരുമക്കൾ: ഉസ്മാൻ, അഷ്‌റഫ്, അബ്ദുനാസർ, അബ്ദുർ റഹിമാൻ.
Next Story