- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഹജ്ജ് തീർത്ഥാടക മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് മലപ്പുറം എടരിക്കോട് സ്വദേശിനി
റിയാദ്: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി മക്കയിൽ എത്തിയ മലയാളി തീർത്ഥാടക കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടി പൂഴിത്തറ റുഖിയ (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ഉംറ നിർവഹിക്കുന്നതിനിടയിൽ മർവ്വയിൽ വെച്ച് കുഴഞ്ഞ് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഈ മാസം പത്തിന് അൽഹിന്ദ് ഹജ്ജ് ഗ്രൂപ്പ് മുഖേന സഹോദരൻ മൊയ്ദീന്റെ കൂടെയാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. പരേതനായ മുക്രിയൻ കല്ലുങ്ങൽ സൈദലവിയാണ് ഭർത്താവ്. മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story