- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഐടി ബിരുദധാരിയായ മലയാളിക്ക് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു; മാരകായുധങ്ങൾ നിർമ്മിച്ചേക്കാമെന്ന ആശങ്കയുണ്ടെന്ന് അധികൃതർ; നടപടിക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ
മെൽബൺ: ഐഐടി ബിരുദധാരിയും തിരുവനന്തപുരം സ്വദേശിയുമായ യുവാവിന് ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ നിഷേധിച്ചതിൽ പരക്കെ പ്രതിഷേധം. മെൽബൺ യൂണിവേഴ്‌സിറ്റിയിൽ പൂർണ സ്‌കോളർഷിപ്പോടു കൂടി ഗവേഷണത്തിന് പ്രവേശനം ലഭിച്ചപ്പോഴാണ് എസ് എം അനന്തിന് മാരകായുധങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയാകും എന്ന കാരണം പറഞ്ഞ് ഓസ്‌ട്രേലിയ വിസ നിഷേധിച്ചിരിക്കുന്നത്. 2015 ഓഗസ്റ്റിലാണ് അനന്ത് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചത്. ഇന്ത്യയിലെ പ്രശസ്തമായ കാൺപൂരിയെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗ്രാജ്വേഷൻ നേടിയ അനന്ത് ഒരു എയ്‌റോ സ്‌പേസ് എൻജിനീയറായി ജോലി ചെയ്തുവരികയാണ്. പത്തു മാസം കഴിഞ്ഞിട്ടും അനന്തിന്റെ വിസാ അപേക്ഷയിൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം എംപി ശശി തരൂരുമായി ബന്ധപ്പെട്ടു. തുടർന്ന് ന്യൂഡൽഹിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷുമായി എംപ ബന്ധപ്പെട്ടപ്പോഴാണ് അനന്തിന് വിസ നിഷേധിച്ചതിന്റെ കാരണം വ്യക്തമാകുന്നത്. അനന്ത് ഓസ്‌ട്രേലിയയിലേക്ക് വരാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് സംശയമുണ്ടെന്നും കൂട്ടക്കുരുതിക്ക് കാ
മെൽബൺ: ഐഐടി ബിരുദധാരിയും തിരുവനന്തപുരം സ്വദേശിയുമായ യുവാവിന് ഓസ്‌ട്രേലിയ സ്റ്റുഡന്റ് വിസ നിഷേധിച്ചതിൽ പരക്കെ പ്രതിഷേധം. മെൽബൺ യൂണിവേഴ്‌സിറ്റിയിൽ പൂർണ സ്‌കോളർഷിപ്പോടു കൂടി ഗവേഷണത്തിന് പ്രവേശനം ലഭിച്ചപ്പോഴാണ് എസ് എം അനന്തിന് മാരകായുധങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയാകും എന്ന കാരണം പറഞ്ഞ് ഓസ്‌ട്രേലിയ വിസ നിഷേധിച്ചിരിക്കുന്നത്.
2015 ഓഗസ്റ്റിലാണ് അനന്ത് സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചത്. ഇന്ത്യയിലെ പ്രശസ്തമായ കാൺപൂരിയെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ഗ്രാജ്വേഷൻ നേടിയ അനന്ത് ഒരു എയ്‌റോ സ്‌പേസ് എൻജിനീയറായി ജോലി ചെയ്തുവരികയാണ്. പത്തു മാസം കഴിഞ്ഞിട്ടും അനന്തിന്റെ വിസാ അപേക്ഷയിൽ മറുപടി ലഭിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം എംപി ശശി തരൂരുമായി ബന്ധപ്പെട്ടു.
തുടർന്ന് ന്യൂഡൽഹിയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷുമായി എംപ ബന്ധപ്പെട്ടപ്പോഴാണ് അനന്തിന് വിസ നിഷേധിച്ചതിന്റെ കാരണം വ്യക്തമാകുന്നത്. അനന്ത് ഓസ്‌ട്രേലിയയിലേക്ക് വരാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ച് സംശയമുണ്ടെന്നും കൂട്ടക്കുരുതിക്ക് കാരണമായേക്കാവുന്ന മാരകായുധങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിസ നിഷേധിച്ചതെന്ന് വ്യക്തമാക്കി. എന്നാൽ അനന്തിന് വിസ നിഷേധിച്ചതിലെ അന്യായം ചൂണ്ടിക്കാട്ടി തരൂർ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്ത് അയച്ചിട്ടുണ്ട്.
താൻ ഇതിന് വേണ്ടി ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറോട് വ്യക്തിപരമായും ഇമെയിൽ മുഖാന്തിരവും ബന്ധപ്പെട്ടിരുന്നുവെന്ന് തരൂർ പറയുന്നു. ഇക്കാര്യം ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രിയോട് സംസാരിക്കാൻ സുഷമയോട് തരൂർ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തെ തകരാറിലാക്കുമെന്ന സൂചനയും തരൂർ ട്വിറ്ററിൽ മുന്നോട്ട് വച്ചിരുന്നു. ഓസ്‌ട്രേലിയൻ അധികൃതരുടെ നടപടിയിൽ കടുത്ത ഭാഷയിലാണ് ശശി തരൂർ പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഗവേഷകരെ ഉത്തരകൊറിയയിലേയും പാക്കിസ്ഥാനിലേയും ആണവഗവേഷകരെ പോലെ കാണക്കാക്കുന്നത് ശരിയായ നടപടിയെന്നും തരൂർ കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.