മാനിൽ പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരനായ മലയാളിയായ കാണതായതായി പരാതി.ജീവനക്കാരനെ കണ്ടത്തെിയില്ല. മസ്‌കത്തിൽനിന്ന് നാനൂറോളം കിലോമീറ്റർ ദൂരെ ഇബ്രി-ബുറൈമി റോഡിൽ സനീനയിലെ അൽ മഹാ പെട്രോൾ പമ്പിലെ സൂപ്പർവൈസറായ കോട്ടയം മണർകാട് സ്വദേശി ജോൺ ഫിലിപ്പിനെയാണ് വെള്ളിയാഴ്ച രാത്രി മുതൽ കാണാതായത്.

വെള്ളിയാഴ്ച രാത്രി പത്തു മണിയോടെ ജോൺ ജോലി ചെയ്തിരുന്ന പെട്രോൾ സ്റ്റേഷനിൽ മോഷണശ്രമം നടന്നിരുന്നു. ജോൺ ഇതിനെ ചെറുത്തു. ഈ സംഭവത്തിനു ശേഷമാണ് ജോണിനെ കാണാതാകുന്നത്കവർച്ചക്കാർ തട്ടിക്കൊണ്ടുപോയതെന്ന് കരുതപ്പെടുന്ന മലയാളി പെട്രോൾ പമ്പ് പമ്പിലെയും തൊട്ടുചേർന്നുള്ള കടയിലെയും കലക്ഷൻ തുകയായ
അയ്യായിരത്തോളം റിയാലും നഷ്ടമായിട്ടുണ്ട്.

ജോണും ബാബു എന്ന മലയാളിയും ഒരു സ്വദേശിയുമാണ് ഇവിടെ ജോലിക്കുള്ളത്. സ്വദേശി റമദാൻ പ്രമാണിച്ച് അവധിയായതിനാൽ ഉച്ചക്കുശേഷം ജോൺ മാത്രമാണ് ഡ്യൂട്ടിക്കുണ്ടാ യിരുന്നത്. വെള്ളിയാഴ്ച രാത്രി 9.40ഓടെയാണ് ജോൺ പമ്പ് അടച്ചതെന്നാണ് രേഖകൾ കാണിക്കുന്നതെന്ന് സഹപ്രവർത്തകൻ പറഞ്ഞു. ശനിയാഴ്ച രാവിലെ ജോലിക്കത്തെിയ ബാബു ഓഫിസ് തുറന്നുകിടക്കുന്നതുകണ്ട് ഹഫീത്തിലെ പമ്പിലത്തെി വിവരമറിയിക്കുകയായിരുന്നു. ഓഫിസ് മുറിയിൽ പിടിവലി നടന്നതിന്റെ അടയാളങ്ങളില്ല.

തറയിൽ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടച്ച നിലയിൽ രക്തത്തുള്ളികൾ കണ്ടത്തെിയിട്ടുണ്ട്. കണക്കുകൾ എഴുതാൻ ഉപയോഗിക്കുന്ന പാഡ് രണ്ടായി മുറിഞ്ഞും കിടക്കുന്നുണ്ട്. പമ്പിലെ സി.സി.ടി.വി കാമറകളുടെ ഹാർഡ് ഡിസ്‌ക്കും നഷ്ടമായതിനാൽ ഇത് ആസൂത്രിത കവർച്ചയാണെന്നാണ് നിഗമനം. ജോണിന്റെ കാർ, ലേബർ കാർഡ്, മൊബൈൽ ഫോൺ
എന്നിവ പമ്പിൽ തന്നെയുണ്ടായിരുന്നു. വിളിക്കാനായി ഉപയോഗിക്കുന്ന ഫോൺ നഷ്ടമായിട്ടുണ്ട്.

സംഭവം സംബന്ധിച്ച് പൊലീസ്അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരിശോധനകളുടെയും തെളിവെടുപ്പിന്റെയും ഭാഗമായി പമ്പ് അടച്ചിട്ടിരിക്കുകയാണ്. പമ്പിന് അടുത്തുള്ള ജോണിന്റെ താമസസ്ഥലത്തും പരിശോധന നടത്തി.