- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഗാർബേജ് ബിന്നിനു സമീപം; നാദാപുരം സ്വദേശിയുടെ മരണത്തിൽ ദുരൂഹത
ദുബായ്: ദുബായ് അൽ ഖുസൈസ് മേഖലയിലുള്ള ഒരു കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാദാപുരം കുമ്മങ്കോട് ചാമപ്പറമ്പത്ത് ശങ്കരന്റെ മകൻ അരുൺകുമാറിനെ (31) ആണ് പത്താം നിലയിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അരുൺകുമാർ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ കെട്ടിടത്തിന്റെ പത്താം നിലയിലായിരുന്നു അരുൺകുമാറിന്റെ താമസം എന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗാർബേജ് ബിന്നിനു സമീപം കിടന്ന മൃതദേഹം രാവിലെ മുനിസിപ്പാലിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടെത്തുന്നത്. നാലു വർഷമായി ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ടൈൽസ് തൊഴിലാളിയായിരുന്നു അരുൺ കുമാർ. ഏതാനും നാളുകളായി അരുൺകുമാറിനെ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി റൂംമേറ്റ് വെളിപ്പെടുത്തി. വിസ റദ്ദാക്കി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തിലേക്ക് പോകേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് അരുൺ കുമാർ മരിച്ച വിവരം അറി
ദുബായ്: ദുബായ് അൽ ഖുസൈസ് മേഖലയിലുള്ള ഒരു കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാദാപുരം കുമ്മങ്കോട് ചാമപ്പറമ്പത്ത് ശങ്കരന്റെ മകൻ അരുൺകുമാറിനെ (31) ആണ് പത്താം നിലയിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. അരുൺകുമാർ പത്താം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതേ കെട്ടിടത്തിന്റെ പത്താം നിലയിലായിരുന്നു അരുൺകുമാറിന്റെ താമസം എന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഗാർബേജ് ബിന്നിനു സമീപം കിടന്ന മൃതദേഹം രാവിലെ മുനിസിപ്പാലിറ്റി ജീവനക്കാരനാണ് ആദ്യം കണ്ടെത്തുന്നത്. നാലു വർഷമായി ദുബായിൽ ഒരു സ്വകാര്യ കമ്പനിയിൽ ടൈൽസ് തൊഴിലാളിയായിരുന്നു അരുൺ കുമാർ. ഏതാനും നാളുകളായി അരുൺകുമാറിനെ പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി റൂംമേറ്റ് വെളിപ്പെടുത്തി. വിസ റദ്ദാക്കി തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. വിമാനത്താവളത്തിലേക്ക് പോകേണ്ട സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിലാണ് അരുൺ കുമാർ മരിച്ച വിവരം അറിയുന്നത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.