- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി യുവാവ് അബുദാബിയിൽ കുത്തേറ്റു മരിച്ചു; കുത്തിയത് പാക്കിസ്ഥാൻ സ്വദേശി
അബുദാബി: പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുത്തേറ്റ് മരിച്ചു. കലഞ്ഞൂർ സെന്റ് ജോർജ് പള്ളിക്കു സമീപം പള്ളികിഴക്കേതിൽ വീട്ടിൽ രഞ്ജു രാജു(27)ആണ് പാക്കിസ്ഥാൻ യുവാവിന്റെ വെട്ടേറ്റ് മരിച്ചത്. തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാക്കിസ്ഥാൻകാരനായ യുവാവാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രഞ്ജുവിനെ കുത്തിയത്. അരാം ടെക് കമ്പനിയിൽ സ്റ്
അബുദാബി: പത്തനംതിട്ട സ്വദേശിയായ യുവാവ് അബുദാബിയിൽ കുത്തേറ്റ് മരിച്ചു. കലഞ്ഞൂർ സെന്റ് ജോർജ് പള്ളിക്കു സമീപം പള്ളികിഴക്കേതിൽ വീട്ടിൽ രഞ്ജു രാജു(27)ആണ് പാക്കിസ്ഥാൻ യുവാവിന്റെ വെട്ടേറ്റ് മരിച്ചത്. തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാക്കിസ്ഥാൻകാരനായ യുവാവാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രഞ്ജുവിനെ കുത്തിയത്.
അരാം ടെക് കമ്പനിയിൽ സ്റ്റോർ കീപ്പറായിരുന്നു രഞ്ജു. മുസഫ മലബാർ റെസ്റ്റോറന്റ് കെട്ടിടത്തിലെ കമ്പനി വക ക്യാമ്പിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്ന രഞ്ജുവിനെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന പാക് സ്വദേശി ഹുസൈൻ അടുക്കളയിൽ നിന്നു കത്തിയെടുത്ത് കുത്തുകയായിരുന്നു. തുടർന്ന് കത്തി വലിച്ചെറിഞ്ഞ് ഹുസൈൻ ഇറങ്ങിയോടുകയായിരുന്നു. ഇയാളെ ബന്ധുക്കൾ തന്നെയാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കുത്തേറ്റ രാജു തൊട്ടടുത്ത മലയാളികളുടെ മുറിയിലെത്തി വിവരം പറഞ്ഞുവെങ്കിലും താമസിയാതെ മരിക്കുകയായിരുന്നു.
ഹുസൈന് മാനസികാസ്വാസ്ഥ്യം ഉള്ളതായി പറയുന്നു. പലപ്പോഴും മുറിയിലിരുന്ന് ഇയാൾ ഉറക്കെക്കരയാറുണ്ടായിരുന്നു എന്ന് കൂടെ താമസിക്കുന്നവർ പറയുന്നു. എന്നാൽ കമ്പനിക്ക് ഇക്കാര്യം അറിയില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. മൃതദേഹം ശൈഖ് ഖാലീഫാ ആശുപത്രിയിലേക്ക് മാറ്റി. അഞ്ചു വർഷമായി അരാം ടെക് കമ്പനിയിൽ ജോലി ചെയ്തുവരികയാണ് രഞ്ജു. രഞ്ജുവിനൊപ്പം സന്ദർശക വിസയിൽ കൂടെയുണ്ടായിരുന്ന ഭാര്യ റോബിയ മൂന്നുമാസം മുമ്പാണ് തിരിച്ച് നാട്ടിൽ പോയത്.
അബുദാബി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പിതാവ് രാജു ജോർജ്. മാതാവ് ഓമന. സഹോദരൻ സഞ്ജു (കുവൈറ്റ്)