ബുറൈദ: സൗദി അറേബ്യയിൽ ഖസീമിലെ ബുഖൈരിയയിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ കായംകുളം സ്വദേശി പ്രകാശ് ഗോപാലകൃഷ്ണ പിള്ള ( 41) നിര്യതാനായി. ഇലക്ട്രീഷ്യനായിരുന്നു.

ഇദ്ദേഹം ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം. ഭാര്യ ഗ്രീഷ്മ, മകൻ അഭിഷേക് ( 10 ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുജീബ് കുറ്റിച്ചിറയുടെ നേതൃത്വത്തിൽ ഖസീം പ്രവാസി സംഘം ജീവകാരുണ്യവിഭാഗം പ്രവർത്തകർ സഹായത്തിനുണ്ട്.