കോഴിക്കോട് സ്വദേശി യുവാവ് കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് എരഞ്ഞിക്കൽ, കണ്ടംകുളങ്ങര സ്വദേശി മിദ്ഫഹ് (39) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഫർവാനിയ മുനാവർ സ്ട്രീറ്റലാണ് അപകടം നടന്നത്.

സ്വന്തമായി പച്ചക്കറി വസ്തുക്കൾ കടകളിൽ വിതരണം ചെയ്യുന്ന വ്യാപാരമായിരുന്നു മിദ്ഫിന്. ഇന്നലെ പുലർച്ചെ ഫർവാനിയയിൽ ഹബീബ് മുനാവർ സ്ട്രീറ്റിൽ യു ടേൺ എടുക്കുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനത്തിൽ ഒരു സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു.

വഹീദയാണ് ഭാര്യ . രണ്ട് കുട്ടികൾ ലംഹത്ത്, ആമിന മിൻഹ.