- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കാനഡയിൽ വാഹനാപകടം: മലയാളി അദ്ധ്യാപകൻ മരിച്ചു
ബ്രാംപ്ടൻ (ഒന്റോറിയൊ): ബ്രാംപ്ടൻ സെന്റ് ജോൺ ബോസ്‌കൊ എലിമെന്ററി സ്‌കൂൾ അദ്ധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം (42) നവംബർ 30 ന് വ്യാഴാഴ്‌ച്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മെയ്ഫീൽഡ് റോഡിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട എസ്യുവിക്കെതിരെ വന്നിരുന്ന ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിയോ ഏബ്രഹാം സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഡഫ്രിൻപീൽ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്‌കൂൾ ബോർഡ് സ്പോക്ക് പേർസൻ ബ്രൂസ്‌കൊ കാമ്പൽ, ലിയൊ ഏബ്രഹാമിന്റെ ആകസ്മിക മരണം വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്‌ത്തിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2000 മുതൽ അദ്ധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്‌കോ സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നത്. നാലു വയസ്സ് മുതൽ 8 വയസ്സുവരെയുള്ള നാലു ആൺകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന് 50,000 ഡോളറിന്റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund ME LEO Abraham എന്ന വെബ്സൈറ്റ് തുറന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബ്രാംപ്ടൻ (ഒന്റോറിയൊ): ബ്രാംപ്ടൻ സെന്റ് ജോൺ ബോസ്‌കൊ എലിമെന്ററി സ്‌കൂൾ അദ്ധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം (42) നവംബർ 30 ന് വ്യാഴാഴ്‌ച്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മെയ്ഫീൽഡ് റോഡിൽ ഡ്രൈവ് ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട എസ്യുവിക്കെതിരെ വന്നിരുന്ന ട്രാൻസ്പോർട്ട് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലിയോ ഏബ്രഹാം സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഡഫ്രിൻപീൽ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്‌കൂൾ ബോർഡ് സ്പോക്ക് പേർസൻ ബ്രൂസ്‌കൊ കാമ്പൽ, ലിയൊ ഏബ്രഹാമിന്റെ ആകസ്മിക മരണം വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്‌ത്തിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2000 മുതൽ അദ്ധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്‌കോ സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നത്. നാലു വയസ്സ് മുതൽ 8 വയസ്സുവരെയുള്ള നാലു ആൺകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന് 50,000 ഡോളറിന്റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund ME LEO Abraham എന്ന വെബ്സൈറ്റ് തുറന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.