- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്ക്കറ്റിലെ വാഹനാപകടത്തിൽ പരിക്കേറ്റ ആർപ്പൂക്കര സ്വദേശി മരിച്ചു
മസ്‌കത്ത്: റുസൈലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശി ഡാനി ജോർജ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം റുസൈൽ പച്ചക്കറി മാർക്കറ്റിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെ മരിച്ചു
മസ്‌കത്ത്: റുസൈലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. കോട്ടയം ആർപ്പൂക്കര വില്ലൂന്നി സ്വദേശി ഡാനി ജോർജ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം റുസൈൽ പച്ചക്കറി മാർക്കറ്റിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെ മരിച്ചു.
ഗാലയിൽ ടെംടെക് കമ്പനിയി ജോലി ചെയ്തുവരികയായിരുന്നു. പിതാവ് ജോർജ് ഒന്നര വർഷം മുമ്പ് മരിച്ചിരുന്നു. മാതാവ്: ലില്ലിക്കുട്ടി. സഹോദരങ്ങൾ: ഡെനി, ഡോണി. ഗാല കത്തോലിക്ക പള്ളിയിലും ജീസസ് യൂത്തിലും സജീവമായിരുന്നു ഡാനി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story