ദോഹ: കുടുംബസമേതം ഉംസെയ്ദ് ബീച്ചിലെത്തിയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി പൂക്കാട് ആനപ്പിലാക്കൂൽ അബ്ദുറഹ്മാൻ (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബീച്ചിലെത്തിയ ഇദ്ദേഹത്തിന് നെഞ്ച്‌വേദന അനുഭപ്പെടുകയും ഹമദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണപ്പെടുകയുമായിരുന്നു.

35 വർഷത്തോളമായി ഖത്തറിലുള്ള അദ്ദേഹം സ്വന്തമായി ട്രേഡിങ് കമ്പനി നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പം ഹിലാലിലാണ്താമസിച്ചിരുന്നത്. തച്ചാറമ്പത്ത് അബുവിന്റെയും സൈനബയുടെയും മകനാണ്.ആയിഷയാണ് ഭാര്യ. മക്കൾ: റീം റഹ്മാൻ, ഫാത്തിമ മെഹ റഹ്മാൻ (ഐഡിയൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി). മരുമകൻ മൻസൂറും ഖത്തറിലുണ്ട്. സഹോദരങ്ങൾ: അൻവർ സാദത്ത്, ഫൈസലത്ത്, ജുബൈരിയ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നതായി ബന്ധുക്കൾ പറഞ്ഞു.