അൽഅഹ്‌സ: രണ്ടാഴ്‌ച്ച മുമ്പ് സൗദിയിലെ അൽഅഹ്‌സയിൽ ഉണ്ടായ നേപ്പാൾ സ്വദേശിയുടെ മരണവുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അറസ്റ്റിൽ. ആലപ്പുഴ മുതുകുളം സ്വദേശിയായ 22 കാരനെയാണ് രണ്ടാഴ്‌ച്ചത്തെ അന്വേഷണത്തിനൊടുവിൽ സൗദി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹുഫൂഫിൽ നിന്ന് 155 കി. മീ. അകലെ ഫദീലയിൽ ആണ് പ്രവാസി സമൂഹത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. ആലപ്പുഴ സ്വദേശിയായ യുവാവ്സഹപ്രവർത്തകനായ നേപ്പാളിയെ ഇരുമ്പുദണ്ഡ് കൊണ്ട് അടിച്ചുകൊന്ന ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു വെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ പൊലീസിനോടും കോടതിയിലും കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുണ്ട്. പിടിയിലായ പ്രതി പൊലീസിനൊട് മനപ്പൂർവ്വം കൊല്ലാൻ ഉദ്ദേശിച്ചിരുന്നിന്നും അടികൊണ്ട് ബോധരഹിതനായ നേപ്പാളിയെ മരിച്ചുവെന്ന് കരുതിയാണ് തീയിട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

ഫോണിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പുതിയ വിസയിലെത്തിയ പ്രതിക്ക് പുതിയ സിം കാർഡ് കിട്ടിയിരുന്നില്ല. നാട്ടിലേക്ക് ഭാര്യക്ക് ഫോൺ ചെയ്യാൻ സഹപ്രവർത്തകനായ നേപ്പാളിയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇടയ്ക്ക് ഫോൺ ചോദിച്ചപ്പോൾ നേപ്പാളി യുവാവ് നൽകിയില്ല. ഇതേ ചൊല്ലി തർക്കമുണ്ടാവുകയും പരസ്പരം ചീത്ത
വിളിക്കുകയും ചെയ്തു. തർക്കത്തിനിടെ നേപ്പാളി മലയാളി യുവാവിന്റെ മുഖത്തടിച്ചു. ക്ഷുഭിതനായ യുവാവ് ട്രാക്റ്ററിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്ന നേപ്പാളിയെ പിറകിൽ നിന്ന് ഇരുമ്പുദണ്ഡുകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.

മുതുകിൽ അടിക്കാനായിരുന്നു ഉദ്ദേശ്യമെങ്കിലും തലക്കു പിറകിൽ അടികൊണ്ടതോടെ ഇയാൾ ബോധരഹിതനാവുകയായിരുന്നു. പിന്നീട് അനക്കമില്ലാതായ നേപ്പാളി യുവാവിനെ തൊട്ടടുത്ത ടെന്റിൽ കൊണ്ടുപോയി ഇട്ട് ഡീസലൊഴിച്ച് കത്തിച്ചതായും പ്രതി സമ്മതിച്ചു. തീ പടർന്നതോടെ പ്രതി കുറച്ചകലെയുള്ള ടെന്റിലേക്ക് ഓടിച്ചെന്ന് അവിടെയുള്ള ഇന്ത്യക്കാരോട് രക്ഷിക്കണം എന്നാവശ്യപ്പെടുകയായിരുന്നു. പൊലീസ് എത്തി നടത്തിയ വിദഗ്ധ പരിശോധനയിൽ ടെന്റ് സ്വയം കത്തിയതല്‌ളെന്നും പുറത്തു നിന്ന് തീ ഇട്ടതാണെന്നും കണ്ടത്തെിയ തോടെയാണ് മലയാളി യുവാവ് പിടിയിലായത്.