- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
വാഹനാപകടം: മലയാളി യുവാവ് ദോഹയിൽ മരിച്ചു; അപകടം നടന്നത് അവധി കഴിഞ്ഞ് മടങ്ങിയെത്തി ജോലിയിൽ പ്രവേശിച്ച ദിവസം
ദോഹ: ഇന്നലെ പുലർച്ചയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് കരുവണ്ടംപറമ്പിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ജബ്ഷാർ(33) ആണ് മരിച്ചത് ഉംസലാൽ മുഹമ്മദിൽ ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്. അൽക്കാഫ് എന്ന കമ്പനിയിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ജബ്ഷാർ. നിർത്
ദോഹ: ഇന്നലെ പുലർച്ചയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് കരുവണ്ടംപറമ്പിൽ അബ്ദുറഹ്മാന്റെ മകൻ മുഹമ്മദ് ജബ്ഷാർ(33) ആണ് മരിച്ചത്
ഉംസലാൽ മുഹമ്മദിൽ ഇന്നലെ പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്. അൽക്കാഫ് എന്ന കമ്പനിയിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ജബ്ഷാർ. നിർത്തിയിട്ട ജബ്ഷാറിന്റെ ടിപ്പർ ലോറിക്ക് മുകളിൽ മറ്റൊരു ടിപ്പർലോറി മറിഞ്ഞാണ്
അപകടം സംഭവിച്ചത്.
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പത്ത് ദിവസം മുമ്പാണ് ഇദ്ദേഹം ഖത്തറിലെത്തിയത്. ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെയാണ് അപകടത്തിൽപെട്ടത്. മാതാവ്: ഫാത്തിമ. ഭാര്യ: ജിഫ്‌ന ഓമശ്ശേരി. മകൾ: ഫാത്തിമ ഫിദ (വിദ്യാർത്ഥി ക്രസന്റ് ഇംഗ്‌ളീഷ് സ്‌കൂൾ കളരാന്തിരി). സഹോദരങ്ങൾ: ശുക്കൂർ (കുന്ദമംഗലം പൊലീസ് സ്റ്റേഷൻ), ജാസിർ (സൗദി അറേബ്യ), സാബിറ. മയ്യിത്ത് ഇന്ന് നാട്ടിലത്തെിച്ച് ഉച്ചക്ക് 12 ഓടെ കൂട്ടാക്കിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കും.