- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്‌ബോൾ കളിക്കിടെ പന്ത് നെഞ്ചിൽ കൊണ്ട് മലയാളി യുവാവ് മരിച്ചു; അപ്രതിക്ഷിത മരണത്തിൽ മനംനൊന്ത് സുഹൃത്തുക്കൾ
വാരാന്ത്യ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളക്കാനിറങ്ങിയ യുവാവിനെ മരം വിളിച്ചത് വിശ്വസിക്കാനാവാതെ കഴിയുകയാണ് ദുബൈയിലെ ഒരു കൂട്ടം ചറുപ്പക്കാർ.സുഹൃത്തുക്കളോടൊന്നിച്ച് പാർക്കിൽ കളിക്കുന്നതിനിടെ ഫുട്ബാൾ നെഞ്ചിൽ കൊണ്ട് കണ്ണൂർ സ്വദേശിയും ഫസ്റ്റ് ഗൾഫ് ബാങ്ക് ജീവനക്കാരനായ രതീഷ് (32) ലോകത്തോട് വിട പറഞ്
വാരാന്ത്യ അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ഫുട്‌ബോൾ കളക്കാനിറങ്ങിയ യുവാവിനെ മരം വിളിച്ചത് വിശ്വസിക്കാനാവാതെ കഴിയുകയാണ് ദുബൈയിലെ ഒരു കൂട്ടം ചറുപ്പക്കാർ.സുഹൃത്തുക്കളോടൊന്നിച്ച് പാർക്കിൽ കളിക്കുന്നതിനിടെ ഫുട്ബാൾ നെഞ്ചിൽ കൊണ്ട് കണ്ണൂർ സ്വദേശിയും ഫസ്റ്റ് ഗൾഫ് ബാങ്ക് ജീവനക്കാരനായ രതീഷ് (32) ലോകത്തോട് വിട പറഞ്ഞത്.
ദുബൈ സഅബീൽ പാർക്കിൽ വെള്ളിയാഴ്ചയാണ് സംഭവം. പന്ത് നെഞ്ചിൽ കൊണ്ടയുടൻ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. മൃതദേഹം ബുധനാഴ്ച രാത്രി
നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യയും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്.
ഫുട്‌ബോൾ കളിക്കിടെ പരുക്കേറ്റ് മരിച്ച സംഭവം നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ അബുദാബിയിൽ ഫുട്‌ബോൾ കളിക്കിടെ ഒരു നേപ്പാൾ സ്വദേശിയും 2006ൽ ഈജിപ്ത് സ്വദേശിയായ അൽ അഹ്‌ലി ക്ലബ് അംഗം മുഹമ്മദ് അബ്ദുൽ വഹാബും ഇതുപോലെ മരിച്ചിരുന്നു.