ദോഹ: കഴിഞ്ഞ ദിവസം ദോഹയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ തലശ്ശേരി മേക്കുന്ന് സ്വദേശി കുറുങ്ങോട്ട് ഹാരിസ് (44) ഖത്തറിലെത്തിയിട്ട് 12 വർഷം. ദോഹയിലെ ഫാമിലി ഗ്രൂപ്പിൽ ജോലി ചെയ്തു വരികയായിരുന്ന ഹാരിസ് ആണ് താമസ സ്ഥലത്ത് വച്ച് ഹ്യദയാഘാതം ഉണ്ടായി് ഈ ലോകത്തോട് വിട പറഞ്ഞത്.

കുറുങ്ങോട്ട് അബ്ദുല്ല അച്ഛനും ആയിഷ അമ്മയുമാണ്. പാനൂരിലെ പരേതനായ രാഗം ഹമീദിന്റെ മകൾ ഹസീനയാണ് ഭാര്യ. ആയിഷീന, അർഷിന, ഹനാൻ, ആയിഷ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: മഹ്മൂദ്, മൂസ്സ കുറുങ്ങോട്ട് (മാനേജിങ് ഡയരക്ടർ, മസ്‌കർ ഹൈപ്പർ മാർക്കറ്റ്, ഖത്തർ), സലീം (ദുബയ്), ഖാസിം (ഖത്തർ), ഹസീന, നസീമ, സക്കീന, പരേതയായ കദീജ.

കെ.എം.സി.സി. മയ്യത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് പെരിങ്ങത്തൂർ ജുമാ മസ്ജിദിൽ ഖബറടക്കും.