- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസങ്ങൾ മുമ്പ് നാട്ടിൽ നിന്ന് ജോലിക്കെത്തിയ മലയാളി യുവാവിന്റെ മരണത്തിന്റെ ദുരൂഹത മാറുന്നില്ല; കണ്ണൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത് ഗുരുതരമായി പരുക്കേറ്റ നിലയിൽ; കുവൈറ്റ് പൊലീസ് അന്വേഷണം തുടങ്ങി
കുവൈത്ത് സിറ്റി: ദിവസങ്ങൾക്കുമുമ്പ് നാട്ടിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്തിന്റെ നടുക്കത്തിലാണ് കുവൈറ്റിലെ പ്രവാസി സമൂഹം. അഴീക്കോട് ചാൽ ഓലച്ചേരി ജിതിൻ (26) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട ജിതിനെ ആംബുലൻസിൽ അമീരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല. ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് ജിതിൻ നാട്ടിൽനിന്ന് സ്വകാര്യ കമ്പനിയിൽ ജോലിക്കായി കുവൈത്തിലത്തെിയത്. മരണത്തിൽ പൊലീസ് അന്വേഷണം നടന്നുവരുന്നു. ജയരാജൻ-പ്രീത ദമ്പതികളുടെ മകനാണ്. സഹോദരൻ ജിഷി (ദുബൈ). മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ കമ്പനിയുടെ സഹായത്തോടെ കല കുവൈത്ത് പ്രവർത്തകർ നടത്തിവരുന്നു.
കുവൈത്ത് സിറ്റി: ദിവസങ്ങൾക്കുമുമ്പ് നാട്ടിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്തിന്റെ നടുക്കത്തിലാണ് കുവൈറ്റിലെ പ്രവാസി സമൂഹം. അഴീക്കോട് ചാൽ ഓലച്ചേരി ജിതിൻ (26) ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കാണപ്പെട്ട ജിതിനെ ആംബുലൻസിൽ അമീരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്തമല്ല. ദിവസങ്ങൾക്കുമുമ്പ് മാത്രമാണ് ജിതിൻ നാട്ടിൽനിന്ന് സ്വകാര്യ കമ്പനിയിൽ ജോലിക്കായി കുവൈത്തിലത്തെിയത്. മരണത്തിൽ പൊലീസ് അന്വേഷണം നടന്നുവരുന്നു.
ജയരാജൻ-പ്രീത ദമ്പതികളുടെ മകനാണ്. സഹോദരൻ ജിഷി (ദുബൈ). മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ കമ്പനിയുടെ സഹായത്തോടെ കല കുവൈത്ത് പ്രവർത്തകർ നടത്തിവരുന്നു.
Next Story