- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിനി ബസ് അപകടത്തിൽ പെട്ട് പാലക്കാട് സ്വദേശി മരിച്ചു; മരണം അപകടത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലം
ദുബൈ: മിനി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. മണ്ണാർക്കാട് കണ്ണമംഗലം കോഴിക്കോടൻ വീട്ടിൽ മുഹമ്മദലി (42) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു. അബൂദബി ദുബൈ റോഡിൽ അൽ റഹാ മാളിന് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.
ദുബൈ: മിനി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. മണ്ണാർക്കാട് കണ്ണമംഗലം കോഴിക്കോടൻ വീട്ടിൽ മുഹമ്മദലി (42) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ഹൃദയാഘാതം ഉണ്ടായതാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു.
അബൂദബി ദുബൈ റോഡിൽ അൽ റഹാ മാളിന് സമീപം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഷോപ്പിങ് മാളുകളിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിന്റെ ഡ്രൈവറായിരുന്നു മുഹമ്മദലി. പിന്നിൽ മറ്റൊരു വാഹനം വന്നിടിച്ചതിനെ തുടർന്നാണ് മിനി ബസ് നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ചുകയറിയതാണ് അപകട കാരണം്. മീഡിയനിലെ ഈത്തപ്പനയിൽ ഇടിച്ച് ബസിന്റെ മുൻഭാഗം തകർന്നു.
21 വർഷം മുമ്പ് അബൂദബിയിൽ എത്തിയ മുഹമ്മദലി രണ്ട് മാസം മുമ്പാണ് നാട്ടിൽ പോയി മടങ്ങിയത്തെിയത്. മൂസയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: നഫീസത്തുൽ മിസ്രിയ. മൂന്നുമക്കളുണ്ട്. അബൂദബി ഖലീഫാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.