- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; താമസകെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നെടുമങ്ങാട് സ്വദേശിയെ
ഷാർജ: മലയാളി യുവാവിനെ ഷാർജയിൽ താമസകെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിയായ ഇരുപത്തി യാറുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ അൽ നഹ്ദയിൽ താമസക്കെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിലാണ് നെടുമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ കാവൽക്കാരനാണ് മൃതദേഹം ആദ്യം കണ്ടത് . തുടർന്ന് പൊലീസിൽ വിവരമറിയി ക്കുകയായിരുന്നു. മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ താമസിച്ചിരുന്ന യുവാവ് കൈയിൽ ഒരു പ്ലാസ്റ്റിക് ബാഗുമായി വരാന്തയിലൂടെ ഗാർബേജ് മുറിയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ ഫ്‌ലാറ്റിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ യുവാവ് അവിടെ നിന്നും തിരിച്ചുവരുന്നുമില്ല. പതിനഞ്ചാം നിലയിൽ നിന്ന് മാലിന്യപെട്ടിയിലേക്ക് വീണ് വിഷവാതകം ശ്വസിച്ച് മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്
ഷാർജ: മലയാളി യുവാവിനെ ഷാർജയിൽ താമസകെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശിയായ ഇരുപത്തി യാറുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാർജ അൽ നഹ്ദയിൽ താമസക്കെട്ടിടത്തിന്റെ മാലിന്യപ്പെട്ടിയിലാണ് നെടുമങ്ങാട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ കാവൽക്കാരനാണ് മൃതദേഹം ആദ്യം കണ്ടത് . തുടർന്ന് പൊലീസിൽ വിവരമറിയി ക്കുകയായിരുന്നു.
മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിൽ താമസിച്ചിരുന്ന യുവാവ് കൈയിൽ ഒരു പ്ലാസ്റ്റിക് ബാഗുമായി വരാന്തയിലൂടെ ഗാർബേജ് മുറിയിലേക്കു പോകുന്നതിന്റെ ദൃശ്യങ്ങൾ ഫ്‌ലാറ്റിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ യുവാവ് അവിടെ നിന്നും തിരിച്ചുവരുന്നുമില്ല. പതിനഞ്ചാം നിലയിൽ നിന്ന് മാലിന്യപെട്ടിയിലേക്ക് വീണ് വിഷവാതകം ശ്വസിച്ച് മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
മരണത്തിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.