- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ ട്രക്കിന്റെ ഊരിത്തെറിച്ച ചക്രമിടിച്ച് മലയാളി യുവാവ് മരിച്ചുമരിച്ചു; അപകടം ഭാര്യയെ നാട്ടിലേക്ക് യാത്രയയക്കാനുള്ള തയ്യാറെടുപ്പിനിടെ; അപ്രതീക്ഷിത ദുരന്ത വാർത്തയുടെ ഞെട്ടലിൽ മലയാളി സമൂഹം
ഇന്നലെ ഉണ്ടായ അപ്രതീക്ഷിത ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് മലയാളികൾ. ഭാര്യയെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരുന്ന മലയാളി യുവാവിനെ കാത്ത് മരണം എത്തിയതാണ് മലയാളികളെ ദുഃഖത്തിലാഴ്‌ത്തുന്നത്. ഇന്നലെ റാസൽഖൈമയിലാണ് ഈ ദുരന്തം എത്തിയത്. റോഡിലുടെ നടക്കുകയായിരുന്ന മലായാളി കണ്ണൂർ കരിയാട് പെരിങ്ങത്തൂർ സ്വദേശ
ഇന്നലെ ഉണ്ടായ അപ്രതീക്ഷിത ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് മലയാളികൾ. ഭാര്യയെ നാട്ടിലേക്ക് കയറ്റി അയക്കാനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരുന്ന മലയാളി യുവാവിനെ കാത്ത് മരണം എത്തിയതാണ് മലയാളികളെ ദുഃഖത്തിലാഴ്‌ത്തുന്നത്. ഇന്നലെ റാസൽഖൈമയിലാണ് ഈ ദുരന്തം എത്തിയത്. റോഡിലുടെ നടക്കുകയായിരുന്ന മലായാളി കണ്ണൂർ കരിയാട് പെരിങ്ങത്തൂർ സ്വദേശി വെങ്കളത്തിൽ മൂസയുടെ മകൻ ഹാരിസ് മൂസ (30) ആണു ഓട്ടത്തിനിടെ ട്രക്കിൽ നിന്ന് ഊരിത്തെറിച്ച ചക്രമിടിച്ച് ദാരുണമായി മരിച്ചത്.
ഭാര്യ ആബിദയേയും രണ്ട് വയസ്സുകാരൻ ഹിസാൻ ആസിമിനേയും ബുധനാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ നാട്ടിലേക്ക് അയക്കുന്നതിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഹാരിസ് മൂസയെ മരണം തട്ടിയെടുത്തത്.
വിമാനത്താവളത്തിൽ പോകാൻ കാർ കഴുകാനായി സർവീസ് സ്റ്റേഷനിൽ കൊടുത്ത് തിരിച്ച് കടയിലേക്ക് നടക്കുന്നതിനിടെ വലിയ ട്രക്കിന്റെ ചക്രം ഊരിത്തെറിച്ച് ഹാരിസിന്റെ ദേഹത്തിടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. മരണവിവരം അറിയിക്കാതെ ഭാര്യയെയും മകനെയും അതേ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു.
മാതാവ്: ചങ്കിത്താകണ്ടി നസീമ. സഹോദരങ്ങൾ: മുഹമ്മദ് സജീർ, സൈഫുന്നിസ. ഹാരിസ് മൂസയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം
നടന്നുവരുന്നു.കബറടക്കം കരിയാട് പുതുശ്ശേരി പള്ളി കബർസ്ഥാനിൽ നടക്കും.