- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
റിഫയിൽ ആത്മഹത്യ ചെയ്ത മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി; യുവാവിന്റെ കുടുംബത്തിന് ധനസഹായം നല്കാൻ തിരുവനന്തപുരം സ്വദേശി കൂട്ടായ്മ രംഗത്ത്
മനാമ: റിഫയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മലയാളി യുവാവിന്റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ട് പോയി. തിരുവനന്തപുരം സ്വദേശി പരമേശ്വരൻ ഹരി എന്ന 36 കാരന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറരയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയത്. ബഹ്‌റിനിൽ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ വെള്
മനാമ: റിഫയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മലയാളി യുവാവിന്റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ട് പോയി. തിരുവനന്തപുരം സ്വദേശി പരമേശ്വരൻ ഹരി എന്ന 36 കാരന്റെ മൃതദേഹമാണ് ഇന്നലെ വൈകിട്ട് ആറരയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയത്.
ബഹ്‌റിനിൽ ഒപ്പമുണ്ടായിരുന്ന യുവാവിന്റെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ വെള്ളിയാഴ്‌ച്ച നാട്ടിലേക്ക് അയച്ചിരുന്നു.ബാർബർ തൊഴിലാളിയായിരുന്ന പരമേശ്വരൻ ഹരിയെ കഴിഞ്ഞ ആഴ്‌ച്ച ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകായായിരുന്നു.
ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന യുവാവിനെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതറിഞ്ഞതോടെ യുവാവിന്റെ കുടുംബത്തിന് ബഹ്‌റിനിലെ തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മ ധനസഹായം നല്കാൻ തീരുമാനിച്ചിട്ടുണ്ട്.
Next Story