- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ഫ്ളാറ്റിൽ തീപിടിച്ച് മരിച്ച രാഹുലിന്റേതു കൊലപാതകമെന്ന് കണ്ടെത്തൽ; കൊലപാതക കാരണം അനാശാസ്യ പ്രവർത്തനങ്ങളെ തുടർന്നുണ്ടായ തർക്കം; യുവതികളുൾപ്പെടെ അഞ്ച് പേർ പൊലീസ് പിടിയിൽ
ദുബൈ: കഴിഞ്ഞ ദിവസം ദുബായിലെ ഫ്ളാറ്റിൽ സിഗരറ്റിൽ നിന്നുണ്ടായ തീപിടുത്തത്തെ തുടർന്ന് മലയാളി മരിച്ച സംഭവം കൊലപാതക മെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളടക്കം അഞ്ചുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മലയാളികളും ഉണ്ടെന്ന് സൂചനയുണ്ട്. അനാശാസ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദുബൈ പൊല
ദുബൈ: കഴിഞ്ഞ ദിവസം ദുബായിലെ ഫ്ളാറ്റിൽ സിഗരറ്റിൽ നിന്നുണ്ടായ തീപിടുത്തത്തെ തുടർന്ന് മലയാളി മരിച്ച സംഭവം കൊലപാതക മെന്ന് കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവതികളടക്കം അഞ്ചുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മലയാളികളും ഉണ്ടെന്ന് സൂചനയുണ്ട്.
അനാശാസ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ദുബൈ പൊലീസ് മേധാവി മേജർ ജനറൽ ഖമീസ് മതാർ അൽ മസീന പറഞ്ഞു. കണ്ണൂർ പഴയങ്ങാടി വേങ്ങര സ്വദേശി രാഹുലാണ് കഴിഞ്ഞ ദിവസം അൽ മുഹൈസ്‌നയിലെ ഫഫ്ളാറ്റിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.സിഗരറ്റിൽ നിന്ന് തീപടർന്നാണ് അഗ്‌നിബാധയുണ്ടായ തെന്നായിരുന്നു പ്രാഥമീക നിഗമനം. എന്നാൽ കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
ഭാര്യയുമായി അകൽച്ചയിലായിരുന്ന രാഹുൽ അമ്മയോടൊത്താണ് ദുബയിൽ താമസിച്ചിരുന്നത്. അമ്മ ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. മദ്യ ലഹരിയിൽ ലൈംഗിക തൊഴിലാളികളുമായി പ്രതിഫലത്തെ കുറിച്ച് ബഹളം വെക്കുന്നതിനിടയിലുണ്ടായ തർക്കമാണ് രാഹുലിന്റെ മരണത്തിന് കാരണം. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ:
വെള്ളിയാഴ്ച വൈകിട്ട് രാഹുലിന്റെ രണ്ട് സുഹൃത്തുക്കളും രണ്ട് യുവതികളും ഫ്‌ളാറ്റിലത്തെിയിരുന്നു. ഹോർലാൻസ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തുന്നവരായിരുന്നു യുവതികൾ. രാത്രി 7.30ഓടെ രണ്ട് സുഹൃത്തുക്കളും ഒരു യുവതിയും പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. രാത്രി 10 മണിയോടെ ഫ്‌ളാറ്റിലുണ്ടായിരുന്ന യുവതിയും മദ്യലഹരിയിലായിരുന്ന രാഹുലും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് യുവതി രാഹുലിനെ തള്ളിയിട്ട് കിടപ്പുമുറി പുറത്തുനിന്ന് പൂട്ടി.
വീട് പരിശോധിച്ച് സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും കവർന്നു. അലമാരയിൽ നിന്ന് വസ്ത്രങ്ങൾ എടുത്ത്കിടപ്പു മുറിയോട് ചേർന്ന ബാൽക്കണിയിലിട്ട് തീയിട്ടു. വീട് പുറത്തുനിന്ന് പൂട്ടി ഹോർലാൻസിലെ താമസ സ്ഥലത്തേക്ക് പോയി. പുക വീടുമുഴുവൻ നിറഞ്ഞ് ശ്വാസം മുട്ടിയാണ് രാഹുൽ മരിച്ചതെന്ന് ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ഉടൻ സ്ഥലത്തത്തെിയ സിവിൽ ഡിഫൻസ് തീയണച്ചെങ്കിലും രാഹുലിനെ രക്ഷപ്പെടുത്താ
നായില്ല. തുടർന്ന് ഹോർലാൻസിൽ നടത്തിയ പരിശോധനയിൽ രണ്ട് യുവതികളെയും മാനേജറെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കൾ ഇവരുടെ താമസ സ്ഥലത്തുനിന്ന് കണ്ടെടുത്തു. അഞ്ചുപേരെയും പബ്‌ളിക് പ്രോസിക്യൂഷന് കൈമാറി.
ഇരുപതു വർഷത്തിലേറെയായി യുഎഇയിലുള്ള രാഹുൽ ദുബായിൽ ടെലിഫോൺ ഇൻസ്റ്റലേഷൻ ബിസിനസ് നടത്തുകയായിരുന്നു. ഒ.ഐ .സി.സി ദുബൈ എക്‌സിക്യുട്ടിവ് അംഗവും പ്രിയദർശിനി ജനറൽ സെക്രട്ടറിയുമായിരുന്നു. സംഭവത്തിന് രണ്ടുദിവസം മുമ്പാണ് നാട്ടിൽ പോയി തിരിച്ചുവന്നത്.ആദ്യ ഭാര്യയിൽ നിന്നു മോചനം നേടിയ ഇദ്ദേഹം മറ്റൊരു സ്ത്രീയെ പിന്നീടു വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. എന്നാൽ, ഇവരിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്