- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ഓസ്ട്രേലിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ച സംഭവം: മൂന്നു പേർ അറസ്റ്റിൽ, മൃതദേഹം ഉടൻ നാട്ടിലെത്തിക്കും
മെൽബൺ: മെൽബണിലെ കരോളിൻ സ്പ്രിങ്‌സിൽ കൊല്ലപ്പെട്ട മലയാളിയായ സോബിൻ സെബാസ്റ്റ്യന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. ഈ മാസം 11 നാണ് സോബിനെ കരോളിൻ സ്പ്രിംഗിലെ വീട്ടിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തദ്ദേശീയരായ മൂന്ന് പേരെ ഓസ്‌ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങനാശ്ശേരി ഇത്തിത്താനം
മെൽബൺ: മെൽബണിലെ കരോളിൻ സ്പ്രിങ്‌സിൽ കൊല്ലപ്പെട്ട മലയാളിയായ സോബിൻ സെബാസ്റ്റ്യന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. ഈ മാസം 11 നാണ് സോബിനെ കരോളിൻ സ്പ്രിംഗിലെ വീട്ടിൽ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തദ്ദേശീയരായ മൂന്ന് പേരെ ഓസ്‌ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചങ്ങനാശ്ശേരി ഇത്തിത്താനം കടുമറ്റത്തിൽ കെ ജി സെബാസ്റ്റ്യന്റെ മകനായ സോബിൻ 2008 ൽ എസ് ബി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പഠനം പൂർത്തിയാക്കി മെൽബണിലെ ബ്രൈറ്റൻ ഇൻസ്റ്റിറ്റിയൂട്ടിൽ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റിന് ചേരുകയായിരുന്നു. പഠനശേഷം സഹപാഠിയായ ഓസ്‌ട്രേലിയൻ യുവാവുമായി ചേർന്ന് ബിസിനസ് ആരംഭിക്കുകയും ചെയ്തു. മലയാളികളുമായി ഇയാൾ അധികം ബന്ധം പുലർത്തിയിരുന്നില്ല.
ഒക്ടോബർ 11 ന് രാവിലെ 3.20 ന് കരോളിൻ സ്പ്രിങ്‌സിലെ റോസില്ല ക്രഡന്റിൽ വഴക്ക് കേട്ട സമീപവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ സോബിൻ തലയ്ക്ക് വെടിയേറ്റ് മരിച്ചുകിടക്കുന്നതാണ് കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയൻ പൗരന്മാരായ ജോൺ പീയേഴ്‌സ്(66), പീറ്റർ ഡിമിസ്‌ത്രോസ്സി(28), റോബർട്ട് ഡിമിസ്‌ത്രോസ്സി(21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ ഒരാൾ ബൈക്കി ഗാങ്ങുമായി ബന്ധമുള്ളയാളാണെന്നാണ് സൂചന. മറ്റ് രണ്ടുപേർ സഹോദരങ്ങളാണ്. ഇവരുടെ വീട്ടിലാണ് സോബിൻ താമസിച്ചിരുന്നത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി വഴി നോർക്ക വകുപ്പ് ഓസ്‌ട്രേലിൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. സോബിന്റെ പിതാവിന്റെ നിർദ്ദേശപ്രകാരം എസ്.ബി ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയും നാട്ടുകാരനുമായ ഒരാൾ ക്രോണർ കോടതിയിലെത്തി സോബിന്റെ മൃതദേഹം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതോടെ നടപടികളെല്ലാം പൂർത്തിയായതായും മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.