- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാസർകോഡ് സ്വദേശി വെനിസ്വേലയിൽ വെടിയേറ്റു മരിച്ചു; ആയുർവേദ മരുന്നു വ്യാപാരിയായ കുമാരപ്രസാദിന് വെടിയേൽക്കുന്നത് ബിസിനസ് കുടിപ്പക മൂലം
വെനിസ്വേല: കാസർകോഡ് സ്വദേശി വെനിസ്വേലയിൽ വെടിയേറ്റുമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വെനിസ്വേലയിൽ ആയുർവേദ മരുന്നു വ്യാപാരിയും പള്ളത്തട സുബ്രായസദനം തറവാട്ടിലെ പരേതനായ സസ്യശാസ്ത്രജ്ഞൻ ഡോ. കേശവഭട്ടിന്റെ മകനുമായ കുമാര പ്രസാദ് (40) ആണ് വെനസ്വേലയിൽ വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയും കൊല്ലപ്പെട്ടതായി വിവരമുണ്ട്. സൗത്ത് അമേരിക്കയിലെ വെനിസ്വേലയിലെ സ്വന്തം ആയുർവേദ മരുന്നു നിർമ്മാണ ശാലയ്ക്ക് സമീപത്ത് നിൽക്കവേ കുമാരപ്രസാദിനെയും വനിതാ സഹപ്രവർത്തകയെയും അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു. സൗത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായ പരേതനായ ഡോ. കേശവ ഭട്ടിന്റെ മകനാണ് കുമാരപ്രസാദ്. കാൻസറിനുള്ള മരുന്ന് ഇദ്ദേഹത്തിന്റെ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് മറ്റൊരു മരുന്നുകമ്പനിയുമായി തർക്കത്തിനിടയാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. ഡോ. കേശവഭട്ട് വെനിസ്വേലയിൽ ശസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കവേയാണ് ആയുർവേദ മരുന്നുകമ്പനി തുടങ്ങിയത്. പിതാവിന്
വെനിസ്വേല: കാസർകോഡ് സ്വദേശി വെനിസ്വേലയിൽ വെടിയേറ്റുമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. വെനിസ്വേലയിൽ ആയുർവേദ മരുന്നു വ്യാപാരിയും പള്ളത്തട സുബ്രായസദനം തറവാട്ടിലെ പരേതനായ സസ്യശാസ്ത്രജ്ഞൻ ഡോ. കേശവഭട്ടിന്റെ മകനുമായ കുമാര പ്രസാദ് (40) ആണ് വെനസ്വേലയിൽ വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
സൗത്ത് അമേരിക്കയിലെ വെനിസ്വേലയിലെ സ്വന്തം ആയുർവേദ മരുന്നു നിർമ്മാണ ശാലയ്ക്ക് സമീപത്ത് നിൽക്കവേ കുമാരപ്രസാദിനെയും വനിതാ സഹപ്രവർത്തകയെയും അജ്ഞാതർ വെടിവച്ചു കൊല്ലുകയായിരുന്നു. സൗത്ത് അമേരിക്കയിലെ അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞനായ പരേതനായ ഡോ. കേശവ ഭട്ടിന്റെ മകനാണ് കുമാരപ്രസാദ്. കാൻസറിനുള്ള മരുന്ന് ഇദ്ദേഹത്തിന്റെ കമ്പനി പുറത്തിറക്കിയിരുന്നു. ഇത് മറ്റൊരു മരുന്നുകമ്പനിയുമായി തർക്കത്തിനിടയാക്കിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.
ഡോ. കേശവഭട്ട് വെനിസ്വേലയിൽ ശസ്ത്രജ്ഞനായി സേവനമനുഷ്ഠിക്കവേയാണ് ആയുർവേദ മരുന്നുകമ്പനി തുടങ്ങിയത്. പിതാവിന്റെ മരണത്തിനു ശേഷം 2010-ലാണ് കുമാരപ്രസാദ് കമ്പനിയുടെ സാരഥ്യമേറ്റെടുത്തത്. ഉഡുപ്പി സ്വദേശിയായ ദേവകിയാണ് അമ്മ.
സഹോദരങ്ങൾ: സുമ, പവൻ, അനസൂയ. എല്ലാവരും അമേരിക്കയിലാണ്.