ഡബ്ലിൻ: സ്ലൈഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്‌സായ ശ്യാമ സയ്‌നി ഏബ്രഹാം (46) നിര്യാതയായി. തൃപ്പൂണിത്തുറ സ്വദേശിയായ ശ്യാമ അർബുദ ബാധയെ തുടർന്ന് രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് നോർത്ത് വെസ്റ്റ് ഹോസ്‌പൈസിൽ വച്ചാണ് മരണം സംഭവിക്കുന്നത്.

നിലമ്പൂർ സ്വദേശി സയ്‌നി ഏബ്രാഹാമാണ് ഭർത്താവ്. വോൾഗയാണ് ഏക മകൾ തൃപ്പൂണിത്തുറ വടക്കേടത്ത് കുടുംബാംഗമാണ് ശ്യാമ. മൃതദേഹം കേരളത്തിലേയ്ക്ക് കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ലൈഗോയിൽ പരേതയുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനകൾ നടക്കും. ശ്യാമയുടെ വേർപാടിൽ ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോ  ദുഃഖം രേഖപ്പെടുത്തി.

മുംബെയിലെ ഹിന്ദുജ ആശുപത്രി നഴ്‌സിങ് മാനേജരായിരുന്നു ശ്യാമ. ഇവിടെ നിന്നും അയർലൻഡിലെത്തുകയും 2006-ൽ സ്ലൈഗോയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നഴ്‌സായി പ്രവേശിക്കുകയും ചെയ്തു. സ്ലൈഗോ സെന്ട്രായിലെ മാനേജരാണ് ഭർത്താവായ സയ്‌നി ഏബ്രാഹാം.  അസുഖബാധയെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായതിനാൽ കഴിഞ്ഞ ഒരു വർഷമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കുകയുമായിരുന്നു.