- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസ്മയ്ക്ക് എടുത്ത ഇഞ്ചക്ഷൻ മാറിപ്പോയി; ഷാർജയിൽ മലയാളി നഴ്‌സ് മരിച്ചു; മരണമടഞ്ഞത് ആലപ്പുഴ സ്വദേശിനി
ഷാർജ: ഇഞ്ചക്ഷൻ മാറി കുത്തിയതിനെ തുടർന്ന് മലയാളി നഴ്‌സ് മരിച്ചു. ആലപ്പുഴ സ്വദേശിനിയായ ബ്ലസ്സി ടോം ആണ് ഇഞ്ചക്ഷനിൽ ഉപയോഗിച്ച മരുന്ന് മാറിപോയതിനെ തുടർന്ന് മരിച്ചത്. റോളയിലെ പ്രൈവറ്റ് ക്ലിനിക്കിൽ നിന്നും ആസ്മയ്ക്ക് ഇഞ്ചക്ഷൻ എടുത്ത ബ്ലസ്സിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഷാർജയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്
ഷാർജ: ഇഞ്ചക്ഷൻ മാറി കുത്തിയതിനെ തുടർന്ന് മലയാളി നഴ്‌സ് മരിച്ചു. ആലപ്പുഴ സ്വദേശിനിയായ ബ്ലസ്സി ടോം ആണ് ഇഞ്ചക്ഷനിൽ ഉപയോഗിച്ച മരുന്ന് മാറിപോയതിനെ തുടർന്ന് മരിച്ചത്.
റോളയിലെ പ്രൈവറ്റ് ക്ലിനിക്കിൽ നിന്നും ആസ്മയ്ക്ക് ഇഞ്ചക്ഷൻ എടുത്ത ബ്ലസ്സിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ഷാർജയിലെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാർഡിയക് അറസ്റ്റ് കാരണം മരണം സംഭവിക്കുകയായിരുന്നു.
ഷാർജയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ നഴ്‌സ് ആണ് ബ്ലസ്സി. ഭർത്താവും രണ്ട് കുട്ടികളുമൊത്ത് ഷാർജയിലാണ് താമസം. സ്ഥിരമായി ആസ്മയ്ക്ക് കഴിച്ചു കൊണ്ടിരുന്ന മരുന്ന് തീർന്നതാണ് ക്ലിനിക്കിൽ പോകാൻ കാരണമെന്ന് ഭർത്താവ് ജോസഫ് അബ്രഹാം പറഞ്ഞു. ക്ലിനിക്ക് അധികൃതരുടെ അനാസ്ഥയാണ് ബ്ലസ്സിയുടെ മരണത്തിന് കാരണമായത്. നിയമ നടപടികൾക്ക് നീങ്ങുന്ന കാര്യത്തിൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Next Story