പെർത്തിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളി നഴ്‌സിന് വ്യാഴാഴ്‌ച്ച മലയാളി സമൂഹം വിട നല്കും. ഗർഭിണിയായിരിക്കെ ഹൃദയാഘാതം മൂലം മരണം സംഭവിച്ച മാൾഡിയിൽ താമസിക്കുന്ന തൃശ്ശൂർ സ്വദേശി ചാലിശ്ശേരി രാജീവ് ഫ്രാൻസിസിന്റെ ഭാര്യ റൈറ്റി രാജീവിന്റെ സംസ്‌കാര ശ്രുശ്രൂഷകളാണ് വ്യാഴാഴ്‌ച്ച് നടക്കുക.

റെറ്റിയുടെ മൃതദേഹം വ്യാഴായ്ച രാവിലെ 10 മണിക്ക് Morley Infant Jesus പള്ളിയിൽ (47 Wellington Rd, Morley WA) പൊതുദർശനത്തിന് വെക്കുകയും 10 .30 ന് വി.കുർബാനയോടെ സംസ്‌കാരശുശ്രുഷകൾ ആരംഭിച്ച് 12 മണിക്ക് ശേഷം പിന്നാരു വാലി മെമോറിയൽ (Pinnaroo Valley Memorial Park ) പാർക്കിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്യും.

നിയമനടപടികൾക്ക് ശേഷം ഇന്ന് ഫ്യൂണറൽ സർവീസിന് വിട്ട് കിട്ടിയേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. രാജീവിന്റെ സഹോദരങ്ങളും റൈറ്റിയുടെ സഹോദരനും അമ്മയുടെ അനുജത്തി സിസ്റ്ററും റെറ്റിക്ക് വിട നല്കാൻ പെർത്തിയിലെത്തിയിട്ടുണ്ട്, .

ഫാ: അനീഷ് പൊന്നെടുത്തകല്ലേലും ഫാ: തോമസ് മക്കുത്തേലുമാണ് എല്ലാ കാര്യങ്ങൾക്കും നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞമാസം 25ന് കിങ്ങ് എഡ്വേഡ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റൈറ്റിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പെർത്തിലെ തന്നെ ചാൾസ് ഗാർഡൻ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

റിയോണ, റിയ എന്നിവർ മക്കളാണ്.മൂന്നാമത്തെ കുഞ്ഞിനെ വരവേൽക്കാൻ തയ്യാറായിരിക്കവേ ഉണ്ടായ റൈറ്റിയുടെ അപ്രതീക്ഷിത മരണം വിശ്വസിക്കാനാവാതെ കഴിയുകയാണ് റൈറ്റിയുടെ സുഹൃത്തുക്കളും ഓസ്‌ട്രേലിയയിലെ മലയാളികളും.