- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അർബുദ രോഗത്തെ തുടർന്ന് മലയാളി വിദ്യാർത്ഥിനി നിര്യാതയായി; മരണം വിളിച്ചത് ബഹ്റിനിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ; സംസ്കാരം നാട്ടിൽ
അർബുദ രോഗത്തെ തുടർന്ന് മലയാളി വിദ്യാർത്ഥിനി നിര്യാതയായി. പത്തനംതിട്ട എലന്തൂർ സ്വദേശികളായ കെ.സി മാത്യുസൂസമ്മ മാത്യൂ ദമ്പതികളുടെ മകൾ ഷെറിൻ ആൻ മാത്യു(24) ആണ് മരിച്ചത്. കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളജ് എം.എസ്.സി നഴ്‌സിംങ് ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷെറിന് അസുഖം കണ്ടത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറോടെ ചി
അർബുദ രോഗത്തെ തുടർന്ന് മലയാളി വിദ്യാർത്ഥിനി നിര്യാതയായി. പത്തനംതിട്ട എലന്തൂർ സ്വദേശികളായ കെ.സി മാത്യുസൂസമ്മ മാത്യൂ ദമ്പതികളുടെ മകൾ ഷെറിൻ ആൻ മാത്യു(24) ആണ് മരിച്ചത്. കോയമ്പത്തൂർ കോവൈ മെഡിക്കൽ കോളജ് എം.എസ്.സി നഴ്‌സിംങ് ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഷെറിന് അസുഖം കണ്ടത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ ഡിസംബറോടെ ചികിത്സ പൂർത്തിയായ ശേഷം മാതാവിന്റെ അടുത്തേക്ക് വന്നതായിരുന്നു. സൂസമ്മ മാത്യൂ ദീർഘനാളായി സൽമാനിയയിൽ സീനിയർ നഴ്‌സ് ആണ്.
കഴിഞ്ഞ മാസമാണ് ബഹ്‌റൈനിലത്തെിയത്. ഇവിടെ വന്ന് കുറച്ച് കഴിഞ്ഞ ശേഷം വീണ്ടും അസുഖബാധിതയായി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ കൊണ്ടുപോകാനുള്ള സഹായങ്ങൾ 'ക്യാൻസർ കെയർ ഗ്രൂപ്പ്' നേതൃത്വത്തിൽ നൽകിയിരുന്നെങ്കിലും അതിന് കാത്തുനിൽക്കാതെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരൻ ജേക്കബ് മാത്യു മനാമയിലെ 'ഹൗസ് ഓഫ് ട്രാവൽസി'ൽ ജോലി ചെയ്യുകയാണ്.
എൽ.കെ.ജി വരെ ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലാണ് ഷെറിൻ ആൻ മാത്യു പഠിച്ചത്. പിന്നെ നാട്ടിലേക്ക് പോവുകയായിരുന്നു. പിതാവ് കെ.സി മാത്യുവും നേരത്തെ ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന ആളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ
പൂർത്തീകരിച്ചു വരുകയാണ്. 'ക്യാൻസർ കെയർ ഗ്രൂപ്പിന്റെ നതൃത്വത്തിലാണ് ഇത് ചെയ്യുന്നത്. മാർത്തോമ ചർച്ചിന്റെ നതൃത്വത്തിൽ ഇന്നലെ ഷെറിൻ ആൻ മാത്യുവിനായി പ്രാർത്ഥന നടന്നു. മൃതദേഹം നാട്ടിലത്തെിച്ച് എലന്തൂർ മാർത്തോമ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും.