കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനായ ചന്ദ്രശേഖരന്റെ ആർട്ട് ഗാലറി ആൽബെർട്ടയിലെ എഡ്മൺറ്റോണിൽ, ഒക്ടോബർ 16 ശനിയാഴ്ച വൈകീട്ട്നാലിന് ഉത്ഘാടനം ചെയ്യപ്പെടുന്നു. എഡ്മൺറ്റോൺ സൗത്ത് എംഎൽഎ.തോമസ് ഡാംഗ് ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആൽബെർട്ടായിലെ മലയാളീസംഘടനയുടെ പ്രതിനിധികളും കലാകാരന്മാരും പങ്കെടുക്കും.

അമ്പതു വര്ഷങ്ങളിലധികമായി ചിത്രകലയിൽ പ്രവർത്തിക്കുന്ന ചൻസ് എന്നതൂലിക നാമത്തിൽ അറിയപ്പെടുന്ന ചന്ദ്രശേഖരൻ, മുപ്പത്തെട്ട് വർഷകാലംദേശാഭിമാനി യിലെ സ്റ്റാഫ് ആര്ടിസ്‌റ് ആയി ജോലി ചെയ്തു. ഇന്ത്യാ ടുഡെ ,മാധ്യമം, കലാകൗമുദി, ജനശക്തി,വനിത, തുടങ്ങി കേരളത്തിലെ മുൻനിരആനുകാലികങ്ങളിൽ 1972 മുതൽ പ്രവർത്തിച്ചിട്ടുള്ള ചന്ദ്രശേഖരൻ,ഇപ്പോൾ മലയാളം വാരികയിലെ ( ഇന്ത്യൻ എക്സ്‌പ്രസ്സ് ഗ്രൂപ്പ്)
ചിത്രകാരനാണ്.

കേരള ലളിതകലാ അക്കാദമി എക്‌സിക്യൂട്ടീവ് മെമ്പർ, കേരളസാഹിത്യ അക്കാദമി മെമ്പർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചീട്ടുള്ളഅദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച് എം എൻ വിജയനും, എം എം ബഷീറും,പി സുരേന്ദ്രനും നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെ സോമൻകടലൂർഅദ്ദേഹത്തിന്റെ ചിത്രങ്ങളെകുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്
നേടിയിട്ടുണ്ട്. കേരളത്തിൽ നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ളചാൻസിന്റെ ചിത്രപ്രദർശനം 1989 ൽ അബുദാബിയിലും, 2014 ൽ കാനഡയിലുംവെച്ച് നടത്തിയിട്ടുണ്ട്. എഡ്മൺറ്റണിൽ മകളോടൊപ്പം താമസിക്കുന്ന ചന്ദ്രശേഖരൻ, തന്റെ പഴയതും പുതിയതുമായ സൃഷ്ടികളെ ഈ ആര്ട്ട്ഗാലറിയിൽ പ്രദര്ശിപ്പീച്ചിട്ടുണ്ട്.

കാനഡയിൽ ആദ്യമായാണ് ഒരു മലയാളീ സ്വന്തമായി ഒരു ആർട് ഗാലറിതുറക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 8 വരെആർട് ഗാലറി സൗജന്യമായി സന്ദർശിക്കാൻ അവസരമുണ്ട്. വിലാസം.2783Collins Crescent SW Edmonton. കോവിഡ് നിബന്ധനകൾ നിലവിലുള്ളതിനാൽമുൻകൂട്ടി അനുവാദം എടുക്കാൻ അപേക്ഷ.

ഫോൺ നമ്പർ 780 545 3322 / 587
454 1410. www.chansart.netഎന്ന സൈറ്റിൽ ഗാലറിയെകുറിച്ചുള്ള കൂടുതൽ
വിവരങ്ങൾ അറിയാവുന്നതാണ്.