- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തിൽ മരിച്ചു; ശസ്ത്രക്രിയ്ക്കൊരുങ്ങവേ മരണം വിളിച്ചത് കോഫി ഷോപ്പ് ജീവനക്കാരനായ കോഴിക്കോട് സ്വദേശിയെ
ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തിൽ മരിച്ചു.നാദാപുരം എടച്ചേരി ഗൾഫ്‌റോഡ് വാതുക്കതയ്യിൽ പരേതനായ അഹമ്മദിന്റ മകൻ അബ്ദുൽ അസീസ് (37) ആണ് മരിച്ചത്. യു.എ.ഇ അതിർത്തിയായ അഗറിലെ കോഫിഷോപ്പിൽ ജോലിചെയ്തു വരുകയായിരുന്നു. നാലു ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ അസീസ് അഗറിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സൊഹാർ ആശുപത്രയിലേക്കും പിന്നീട് റോയൽ ആശുപത്രിയിലേക്കും മാറ്റി. ശസ്ത്രക്രിയക്കായി ഒരുക്കങ്ങൾ നടത്തവേ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മൂന്നു വർഷമായി ഒമാനിലുണ്ട്. ദീർഘനാൾ ഫുജൈറയിൽ പ്രവാസിയായിരുന്നു. ഖദീജ മാതാവും അസ്മ ഭാര്യയുമാണ്. രണ്ടു മക്കളുണ്ട്
ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന മലയാളി മസ്‌കത്തിൽ മരിച്ചു.നാദാപുരം എടച്ചേരി ഗൾഫ്‌റോഡ് വാതുക്കതയ്യിൽ പരേതനായ അഹമ്മദിന്റ മകൻ അബ്ദുൽ അസീസ് (37) ആണ് മരിച്ചത്.
യു.എ.ഇ അതിർത്തിയായ അഗറിലെ കോഫിഷോപ്പിൽ ജോലിചെയ്തു വരുകയായിരുന്നു. നാലു ദിവസം മുമ്പ് അസ്വസ്ഥത തോന്നിയ അസീസ് അഗറിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് സൊഹാർ ആശുപത്രയിലേക്കും പിന്നീട് റോയൽ ആശുപത്രിയിലേക്കും മാറ്റി.
ശസ്ത്രക്രിയക്കായി ഒരുക്കങ്ങൾ നടത്തവേ വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മൂന്നു വർഷമായി ഒമാനിലുണ്ട്. ദീർഘനാൾ ഫുജൈറയിൽ പ്രവാസിയായിരുന്നു. ഖദീജ മാതാവും അസ്മ ഭാര്യയുമാണ്. രണ്ടു മക്കളുണ്ട്
Next Story