മനാമ: ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് വടകര തിരുവള്ളൂർ പുതുപ്പണം ഓതാം പറമ്പത്ത് മായിൻകുട്ടി (49 ) ആണ് മരിച്ചത്. സൽമാനിയ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു.

ഇന്നലെ രാത്രി മനാമയിലെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ ഫൗസിയയും മൂന്നു പെൺകുട്ടികളും നാട്ടിലുണ്ട്. ബഹ്റൈനിൽ എനോവാ എനർജി ആൻഡ് ഫെസിലിറ്റിസ് മാനേജുമെന്റ് ടെക്നീഷ്യൻ ആയിരുന്നു.