മനാമ: ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വടകര മേപ്പയൂർ മുയ്‌പ്പോത്ത് പടിഞ്ഞാറെ തത്തയിൽ അബ്ദുൽ കരീം ആണ് മരിച്ചത്. പരേകന് 58 വയസായിരുന്നു പ്രായം.

25 വർഷമായി ബഹ്റൈൻ ബുആലി റെസ്റ്റോറന്റ് ഗ്രൂപ്പിൽ കുക്ക് ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ആയിഷയ. മക്കൾ-ആശിഖ് (ഖത്തർ), ആരിഫ, അൽശിഫ സൽമാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.