- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കാലിഫോർണിയയിൽ കാറപകടത്തിൽ മരിച്ച സാലിച്ചന് നാളെ മലയാളി സമൂഹം അന്ത്യാഞ്ജലി അർപ്പിക്കും; സംസ്കാരം തിങ്കളാഴ്ച
സാൻഫ്രാൻസിസ്‌കോ: ജോലിക്ക് പോയവഴി ഉണ്ടായ അപകടത്തിൽ മരിച്ച വൈക്കം സ്വദേശി സാലിച്ചന് നാളെ മലയാളി സമൂഹം അന്ത്യാഞ്ജലി അർപ്പിക്കും. കാലിഫോർയയിലെ മാന്റേക്കാ സിറ്റിയിൽ താമസിച്ചിരുന്ന സാലിച്ചൻ ഔസേഫ് വടാച്ചിറ (50) 13നു പുലർച്ചെ 4.30 നാണ്‌വാഹനാപകടത്തിൽ മരിച്ചത്. രാവിലെ ജോലിക്കു പോകുന്ന വഴി സാലിച്ചൻ ഓടിച്ചിരുന്ന ഹോണ്ടാകാർ ഒരു പിക് അപ്പ് വാനുമാ

സാൻഫ്രാൻസിസ്‌കോ: ജോലിക്ക് പോയവഴി ഉണ്ടായ അപകടത്തിൽ മരിച്ച വൈക്കം സ്വദേശി സാലിച്ചന് നാളെ മലയാളി സമൂഹം അന്ത്യാഞ്ജലി അർപ്പിക്കും. കാലിഫോർയയിലെ മാന്റേക്കാ സിറ്റിയിൽ താമസിച്ചിരുന്ന സാലിച്ചൻ ഔസേഫ് വടാച്ചിറ (50) 13നു പുലർച്ചെ 4.30 നാണ്‌വാഹനാപകടത്തിൽ മരിച്ചത്.
രാവിലെ ജോലിക്കു പോകുന്ന വഴി സാലിച്ചൻ ഓടിച്ചിരുന്ന ഹോണ്ടാകാർ ഒരു പിക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയും അതിന്റെ ആഘാതത്തിൽ സംഭവസ്ഥലത്തു വച്ച് തന്നെ മരണമടയുകയും ചെയ്തു.
വൈക്കം വച്ചൂർ സ്വദേശിയായ സാലിച്ചൻ 2 വർഷം മുമ്പാണ് കുടുംബസമേതം അമേരിക്കയിൽ എത്തിയത്. ആലപ്പുഴ കണ്ണങ്കര സ്വദേശി സുനി ചെമ്മരപള്ളിലാണ് ഭാര്യ. മക്കൾ മിന്റു (18), മാത്യു (14). സഹോദരിമാർ: ത്രേസ്യാമ്മ, കുഞ്ഞമ്മ, പെണ്ണമ്മ.
പൊതുദർശനം ഞായറാഴ്ച (July 19) വൈകിട്ട് 6 മുതൽ 8 വരെ Manteca P. L. Fry & Son Funeral Home ൽ വച്ച് നടത്തപ്പെടും.
ശവസംസ്‌കാരം ജൂലൈ 20 തിങ്കളാഴ്ച രാവിലെ 10 ന് Ripon St. Ptaric Catholic Church ൽ വച്ച് നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ജെയിംസ് കുന്നത്തശ്ശേരിൽ (209) 6128724
സെട്രൽ വാലി മലയാളി ആസോസിയേഷൻ സാലിച്ചന്റെ വേര്പാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

