കുവൈത്ത് സിറ്റി: കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി. പുതിയങ്ങാടി സ്രാമ്പിപ്പറമ്പിൽ അഷ്‌റഫ് (44) ആണ് മരിച്ചത്. അലികോ കുവൈത്ത് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ മൊയ്തീൻ കോയയുടെയും ബിച്ചീവിയുടെയും മകനാണ്.

ഭാര്യ: ഷമീമ. മക്കൾ: നീലോഫർ, നിഫു. സഹോദരങ്ങൾ: ഗഫൂർ, സറീന, സൗജത്ത്, സീനത്ത്. കെ.ഐ.ജി സാമൂഹികസുരക്ഷാ പദ്ധതിയായ ഒരുമ കുവൈത്ത് അംഗമാണ്. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ചു