മനാമ: ബഹ്‌റിൻ പ്രവാസിയും എറണാകുളം കോതമംഗലം മാതിരപ്പിള്ളി സ്വദേശിയുമായ രാജൻ ഊന്നുണ്ണി(56) നിര്യാതനായി. ബഹ്റിനിലെ സൽമാനിയ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്നു രണ്ടു ദിവസമായി സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

20 വർഷത്തോളമായി ബഹ്റിനിലുള്ള രാജൻ മനാമ റാബിയ ഇലക്ട്രിക്കൽ സർവീസിൽ ജോലി ചെയ്തുവരികയായിരുന്നു. സെന്റ് പീറ്റേഴ്‌സ് യാക്കോബൈറ്റ്‌സ് സിറിയൻ ഓർത്തോഡോക്‌സ് സഭാംഗമാണ്.

ഭാര്യ ബിജി രാജൻ ബഹ്റിനിലുണ്ട്. ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിയായ മകൻ റോണി രാജൻ ഇപ്പോൾ ബാംഗളൂരുവിൽ പഠിക്കുന്നു. സൽമായ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകാനുള്ള നടപടികൾ ആരംഭിച്ചു.